കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയാണ് പച്ച തിരമാലകള്‍. ഈ വീഡിയോ കണ്ടവരെല്ലാം ആദ്യം അതിയശിച്ചു. പിന്നീട് പലരും വീഡിയോ ഫോട്ടോഷോപ് ആണെന്ന് പറഞ്ഞ് തള്ളി. മറ്റു ചിലരാകട്ടെ വിസ്മയം കാരണം വീഡിയോ ഷെയര്‍ ചെയ്തു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തര്‍ക്കങ്ങളും ഉടലെടുത്തിരിന്നു.
യഥാര്‍ത്ഥത്തില്‍ പച്ച നിറത്തില്‍ തിരമാലകളടിച്ചിരുന്നു. വെള്ളത്തില്‍ ജീവിക്കുന്ന സൂക്ഷമ ജീവികളാണ് ഈ പ്രതിഭാസത്തിന് കാരണം. സാധാരണ രീതിയില്‍ ഈ സൂക്ഷമജീവികള്‍ ഒറ്റ സെല്ലുള്ള ബാക്ടീരിയ മുതല്‍, പ്രോട്ടോസൊവ, ആല്‍ഗേ എന്നിവയിലേതുമാകാം. എന്നാല്‍ പ്രതിഭാസത്തിന് പിന്നിലുള്ളത് ഒരുതരം ആല്‍ഗേ ആണ്.
ഈ ആല്‍ഗേയ്ക്ക് യഥാര്‍ത്ഥത്തില്‍ നിറമില്ല. എന്നാല്‍ തിരമാലയടിക്കുന്ന സമയത്ത് കൂടുതല്‍ ഓക്സിജന്‍ ലഭിക്കുമ്പോള്‍ ഈ ആല്‍ഗേയ്ക്ക് പച്ച നിറം വരും. ഈ ആല്‍ഗേയ്ക്ക് ചെറിയ രീതിയില്‍ വിഷാംശമുള്ളതാണെന്നാണ് പറയപ്പെടുന്നത്. ഈ വെള്ളത്തില്‍ കുളിച്ചാല്‍ ചെറിയ ചൊറിച്ചിലോ, ശരീരത്ത് പാടുകളോ ഉണ്ടാകാം.
വീഡിയോ കൊച്ചിയിലേതാണെന്നും, ആലപ്പുഴയിലേതാണെന്നും പ്രചരണമുണ്ട്. കേരളത്തിലെ കടല്‍ തീരം തന്നെയാണെങ്കിലും ഏത് പ്രദേശത്തുള്ളതാണെന്നതില്‍ വ്യക്തതയില്ല. ലോകത്ത് നിറമുള്ള തടാകങ്ങളുണ്ട്. പച്ച, ചുവപ്പ് നിറങ്ങളിലുള്ള ഈ തടാകങ്ങള്‍ക്ക് പിന്നിലും ഇത്തരം സൂക്ഷമ ജീവികളാണ്. ചുവപ്പ്, പച്ച എന്നീ നിറങ്ങളിലുള്ള തടാകങ്ങളിലുള്ളത് സ്ഥിരമായി ഈ നിറമുള്ള ആല്‍ഗേകളാണ്.