ആലപ്പുഴ: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കടല്‍ക്ഷോഭവും രൂക്ഷമായി.ആലപ്പുഴയിലെ അമ്പലപ്പുഴ,നീര്‍ക്കുന്നം തുടങ്ങിയ ഇടങ്ങളില്‍ അരക്കിലോമീറ്ററോളം കടല്‍ പുറത്തേക്ക് എത്തി. കടലാക്രമണമുണ്ടായ ഇടങ്ങളില്‍ കടല്‍ ഭിത്തിയില്ലാത്തത് ദുരിതം വര്‍ദ്ധിപ്പിയ്ക്കുന്നുവെന്ന് ആരോപിച്ച് കക്കാഴം മേല്‍പ്പാലത്തിന് ലമീപം മത്സ്യത്തൊഴിലാളികള്‍ ദേശീയ പാത ഉപരോധിച്ചു.ജില്ലാ കളക്ടര്‍ സുഹാസ് എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.
കൊച്ചി ചെല്ലാനത്ത് 400 മീറ്ററോളം ദൂരത്തില്‍ രോഡില്‍കയറി വെള്ളം ഒഴുകിക്കൊണ്ടിരിയ്ക്കുകയാണ്. ഇവിടുത്തെ വാഹനഗതാഗതവും താറുമാറായി.അമ്പതോള വീടുകളില്‍ പൂര്‍ണമായി വെള്ളം കയറിയ സ്ഥിതിയിലാണ്.
കൊല്ലം തങ്കശേരി പുലിമുട്ടില്‍ കൂറ്റന്‍ തിരമാലകള്‍ അടിച്ചുകയറി 17 കാരനെ കാണാതായി.തങ്കശേരി സ്വദേശി ആഷികിനെയാണ് കാണാതായത്. കൂട്ടുകാരോടൊപ്പം പുലിമുട്ടില്‍ നടക്കാനിറങ്ങിയതായിരുന്നു ആഷിക്. ഇവര്‍ക്ക് മേലെ തിരമാല അടിച്ചുകയറുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. ആഷികിനായി തെരച്ചില്‍ തുടരുകയാണ്,
തൃശൂര്‍,തിരുവനന്തപുരം മേഖലകളിലും തീരപ്രദേശത്ത് വന്‍ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് അടുത്ത അഞ്ചുനാള്‍ കൂടി ശക്തമായ മഴ തുടരും. അഞ്ചു ജില്ലകളില്‍ യെലിലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.