നൗഷാദിനെ കൊല്ലാന്‍ മാസങ്ങള്‍ക്ക് മുമ്പേ എസ്.ഡി.പി.ഐയില്‍ ആസൂത്രണം നടന്നു
കോഴിക്കോട്: തൃശ്ശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ കൊല്ലാന്‍ മാസങ്ങള്‍ക്ക് മുന്‍പ് ആസൂത്രണം നടന്നതായി റിപ്പോര്‍ട്ട്. എസ്.ഡി.പി.ഐ കേരളം എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ നൗഷാദിനെ കൊലപ്പെടുത്തണം എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. നിരവധി പേരാണ് പോസ്റ്റിനെതിരെ അക്രമോത്സുകമായ കമന്റുകള്‍ ചെയ്തിരിക്കുന്നത്.
‘ഇവന്റെ ബ്ലഡ് ഏതാണെന്ന് നോക്കിയിട്ട് ഹിറാ സെന്ററില്‍ അറിയിക്കാന്‍ ജ:അമീര്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ഒരാളുടെ കമന്റ്. എത്രയും പെട്ടെന്ന് അവിടെ ജിന്നുകള്‍ ഇറങ്ങട്ടെ അപ്പോള്‍ ശരിയാവും എല്ലാം എന്നാണ് മറ്റൊരാളുടെ കമന്റ്.’ ഇവനെയൊന്നും ഈ ഭൂമിയ്ക്ക് ഇനി വേണ്ടല്ലോ എന്നാണ് ഒരു കമന്റ്.
ഇന്നലെയാണ് തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. പുന്ന ബൂത്ത് പ്രസിഡന്റ് നൗഷാദ് ഇന്നാണ് മരിച്ചത്. ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു. 14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു.