തൃശൂര്‍: തിരക്കഥാകൃത്തും തെക്കെതൊറവ് കവലക്കാട്ട് ജോര്‍ജിന്റെ മകനുമായ ജോണ്‍ ജോര്‍ജ് (44) അന്തരിച്ചു. വാമനപുരം ബസ് റൂട്ട്, ആനച്ചന്തം, ഫീമെയില്‍ ഉണ്ണിക്കൃഷ്ണന്‍, ജയം എന്നീ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ട രചനകളായിരുന്നു.
സുഹൃത്തായ സുധീഷുമൊന്നിച്ചു സുധീഷ് ജോണ്‍ എന്ന പേരില്‍ ഇരട്ട തിരക്കഥാകൃത്തുക്കളായാണ് കഥയെഴുതിയിരുന്നത്. സംസ്‌കാരം പിന്നീട്. മാതാവ്: ആനി. ഭാര്യ: ധന്യ. (ഒല്ലൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ അധ്യാപിക). മക്കള്‍: ജോര്‍ജ്, ഫ്രാന്‍സിസ്. രണ്ടു വര്‍ഷമായി ഒല്ലൂരിലാണ് താമസം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News