33.4 C
Kottayam
Tuesday, April 23, 2024

അടുത്ത മാസം മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയില്‍

Must read

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ച സ്‌കൂളുകള്‍ തുറക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. അടുത്ത മാസം മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ഘട്ടംഘട്ടമായായിരിക്കും സ്‌കൂളുകള്‍ തുറക്കുക.

10,11,12 ക്ലാസുകളായിരിക്കും ആദ്യം തുടങ്ങുക. തുടര്‍ന്ന് 6 മുതല്‍ 9 രെയുളള ക്ലാസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകള്‍ ഉടന്‍ ആരംഭിക്കില്ല. രാവിലെ 8 മുതല്‍ 11വരെയും ഉച്ചയ്ക്ക് 12 മുതല്‍ ഉച്ച കഴിഞ്ഞ് മൂന്നുവരെയുമുള്ള രണ്ട് ഷിഫ്റ്റുകളായി ക്ലാസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്‌കൂളിലെത്തും വിധം ക്ലാസുകള്‍ ക്രമീകരിക്കും. വിദ്യാര്‍ത്ഥികളെ സാമൂഹിക അകലം പാലിച്ചായിരിക്കും ഇരിത്തുക. ഇടവേളകളില്‍ ക്ലാസ് മുറി അണുവിമുക്തമാക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week