HealthNationalNews

സ്കൂളുകൾ തുറക്കാൻ തീരുമാനം ;ക്ലാസ് മുറികളിൽ പ്രവേശിപ്പിക്കുന്നത് തെർമൽ സ്കാനിങ്ങിന് ശേഷം

മും​ബൈ : ന​വം​ബ​ര്‍ 23 മുതൽ സ്കൂ​ളു​ക​ള്‍ തു​റ​ക്കാൻ തീരുമാനവുമായി സംസ്ഥാന സർക്കാർ. ഒ​ന്‍​പ​തു​മു​ത​ലു​ള്ള ക്ലാ​സു​ക​ളാ​ണ് തു​റ​ക്കു​ന്ന​തെ​ന്ന് മഹാരാഷ്ട്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വ​ര്‍​ഷ ഗെ​യ്ക്‌വാ​ദ് പ​റ​ഞ്ഞു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളോടു കൂടിയാണ് സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​ത്. തെ​ര്‍​മ​ല്‍ സ്കാ​നിം​ഗി​നു​ശേ​ഷ​മാ​യി​രി​ക്കും വി​ദ്യാ​ര്‍​ഥി​ക​ളെ ക്ലാ​സ് മു​റി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തെ​ന്നും ഗെ​യ്ക്‌വാ​ദ് പ​റ​ഞ്ഞു.

ദീ​പാ​വ​ലി​ക്കു​ശേ​ഷം നാം ​കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ പ​റ​ഞ്ഞു. സ്കൂ​ളു​ക​ളി​ലെ ക്വാ​റന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​യ്ക്കാ​ന്‍ സാ​ധി​ക്കി​ല്ല. അ​തി​നാ​ല്‍ ക്ലാ​സ് മു​റി​ക​ള്‍​ക്കു​ള്ള ഇ​ത​ര സ്ഥ​ല​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​ന് തീ​രു​മാ​ന​മെ​ടു​ക്കാം. സ്കൂ​ളു​ക​ളു​ടെ ശു​ചി​ത്വം, അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന, മ​റ്റ് മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ന്നി​വ അ​നി​വാ​ര്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

രോ​ഗി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളോ, കു​ടും​ബ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും രോ​ഗം ഉ​ണ്ടെ​ങ്കി​ലോ ആ ​വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്കൂ​ളു​ക​ളി​ലേ​ക്ക് വ​ര​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker