KeralaNews

സ്‌കൂളുകളിലെ ഫീസ്ഘടന : മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം:2020-21 വര്‍ഷത്തില്‍ സ്‌കൂളുകള്‍ അമിതഫീസോ, ലാഭമോ ഈടാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

കോവിഡ് 19 എല്ലാവരെയും സാമ്പത്തികമായി ബാധിച്ച സാഹചര്യത്തില്‍ 2020-21 അധ്യായന വര്‍ഷത്തില്‍ സ്‌കൂള്‍ നടത്തിപ്പിന് ആവശ്യമായതില്‍ അധികം തുക ഈടാക്കരുത്. നേരിട്ടോ അല്ലാതെയോ ലാഭം ഉണ്ടാക്കാനുള്ള നടപടികളും സ്വീകരിക്കരുത്. കോവിഡ് സാഹചര്യത്തില്‍ ലഭ്യമാക്കിയ സൗകര്യങ്ങള്‍ക്ക് അനുസൃതമായി മാത്രമേ ഫീസ് ഈടാക്കാവൂ. കോവിഡ് പശ്ചാത്തലത്തിലുളള ഈ നിര്‍ദ്ദേശം 2020-21 കാലഘട്ടത്തിലേക്ക് മാത്രമുളളതാണെന്നും തുടര്‍ വര്‍ഷങ്ങളില്‍ ബാധകമല്ലെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ സ്‌കൂളുകളില്‍ അമിത ഫീസ് ഈടാക്കുന്നുവെന്നത് സംബന്ധിച്ച്‌ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button