Home-bannerKeralaNewsRECENT POSTS
തിരുവനന്തപുരത്ത് സ്‌കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; എട്ട് ബസുകള്‍ തകര്‍ത്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ സ്‌കൂളിനെതിരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കാഞ്ഞിരംകുളം ലൂര്‍ദ് മൗണ്ട് കാര്‍മല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് നേരെയാണ് അക്രമണമുണ്ടായത്. സ്‌കൂളിലെ ഒരു ബസ് അകത്തിച്ചു. ഒരു ബസ് തീവച്ചു നശിപ്പിച്ചു. സ്‌കൂളിന്റെ എ.സി ബസാണ് കത്തിച്ചത്. ഏഴു ബസുകള്‍ അടിച്ചുതകര്‍ത്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണ് ആക്രമണം നടന്നതെന്നാണു സൂചന. സ്‌കൂള്‍ വളപ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് അടിച്ചു തകര്‍ത്തത്. സംഭവത്തെ തുടര്‍ന്നു സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ കാരണമെന്താണെന്നും ആരാണ് അക്രമത്തിനു പിന്നിലെന്നും വ്യക്തമല്ല. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News