News
സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാനത്തിന്റെ അനുമതി ആവശ്യമാണെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സി.ബി.ഐക്ക് അന്വേഷണം നടത്തണമെങ്കില്‍ സംസ്ഥാനത്തിന്റെ അനുമതി ആവശ്യമാണെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസില്‍ അന്വേഷണത്തിന് സര്‍ക്കാരുടെ അനുമതി വാങ്ങണം.
എന്നാല്‍ സ്വകാര്യ വ്യക്തികള്‍ക്കെതിരെ കേസെടുക്കാനും അന്വേഷണത്തിനും സിബിഐക്ക് അനുവാദം ആവശ്യമില്ല. ഉത്തര്‍പ്രദേശിലെ ഒരു കേസിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
അടുത്തിടെ അനുമതിയില്ലാതെയുള്ള സിബിഐ അന്വേഷണത്തിന് കേരളവും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിലവില്‍ അന്വേഷിക്കുന്ന കേസുകള്‍ക്ക് വിലക്ക് ബാധകമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News