മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തില്‍ വര്‍ധന. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 6,451 കോടി രൂപയാണ് അറ്റാദായം നേടിയത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 81 ശതമാനമാണ് അറ്റാദായത്തില്‍ ഉണ്ടായ വര്‍ധന.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പലിശ വരുമാനത്തില്‍ 19 ശതമാനമാണ് വര്‍ധനയുണ്ടായത്. ഈയിനത്തിലെ വരുമാനം 27,067 കോടിയായി ഉയര്‍ന്നു. മറ്റിനങ്ങളിലെ വരുമാനം 21.6ശതമാനം വര്‍ധിച്ച് 16,225 കോടിയുമായി.
നിഷ്‌ക്രിയ ആസ്തിയിലും കുറവുണ്ടായി. ഡിസംബര്‍ പാദത്തിലെ 5.44 ശതമാനത്തില്‍നിന്ന് മാര്‍ച്ച് പാദത്തില്‍ 4.98ശതമാനമായാണ് കുറഞ്ഞത്. ഓഹരിയൊന്നിന് നാലുരൂപ ലാഭവിഹിതവും കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവിന്‍ഡ് നല്‍കുന്നതിയതിയായി ജൂണ്‍ 18ആണ് നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പണം പിന്‍വലിക്കുന്നതില്‍ ഇളവുകള്‍ എസ്ബിഐ പ്രഖ്യാപിച്ചു. 2021 സെപ്തംബര്‍ 30 വരെയായിരിക്കും ഇളവുകള്‍ ലഭ്യമാവുക.
ബാങ്കിലെ പിന്‍വലിക്കല്‍ ഫോം ഉപയോഗിച്ച് മറ്റു ബ്രാഞ്ചുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരിധി 5000 രൂപയില്‍ നിന്ന് 25000 25000 രൂപയായും, അക്കൗണ്ടുടമകള്‍ക്ക് ചെക്ക് ഉപയോഗിച്ച് മറ്റു ബ്രാഞ്ചുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി 50,000 രൂപയില്‍നിന്ന് ഒരു ലക്ഷമായും വര്‍ധിപ്പിച്ചു. അതേസമയം, ചെക്ക് ഉപയോഗിച്ച് തേര്‍ഡ് പാര്‍ട്ടികള്‍ക്ക് പരമാവധി 50,000 രൂപ വരെയാണ് ഇത്തരത്തില്‍ പിന്‍വലിക്കാനാവുക.