ഡൽഹി: സംഘ്പരിവാർ ആചാര്യൻ വി ഡി സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. പൂനെയിലെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് രാഹുൽ ഹാജരായത്.
രാഹുൽ ഗാന്ധിക്ക് 25000 രൂപയുടെ ജാമ്യത്തിൽ എം പി / എം എൽ എ കോടിയാണ് ജാമ്യം അനുവദിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് മോഹൻ ജോഷിയാണ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് രാഹുൽ ഗാന്ധിക്ക് പൂർണമായ ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധിക്കായി ഹാജരായ അഭിഭാഷകൻ മിലിന്ദ് പവാർ പറഞ്ഞു.
കേസി ഫെബ്രുവരി 18 ന് പരിഗണിക്കുമെന്നും മിലിന്ദ് പവാർ പറഞ്ഞു. സവർക്കറുടെ ചെറുമകൻരെ പരാതിയിലാണ് രാഹുലിനെതിരെ കേസെടുത്തത്. 2023 മാർച്ചിൽ രാഹുൽ ലണ്ടനിൽ നടത്തിയ പ്രസംഗമാണ് പരാതിക്ക് കാരണം. സവർക്കർ എഴുതിയ ഒരു പുസ്തകം ഉദ്ധരിച്ച് അദ്ദേഹം ചില പരാമർശങ്ങൾ നടത്തിയിരുന്നു.
താനും അഞ്ചോ ആറോ സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്ലിം സമുദായതക്കാരനെ മർദ്ദിച്ചുവെന്നും അതിൽ സന്തോഷമുണ്ടെന്നും സവർക്കർ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്നായിരുന്നു രാഹുൽ പറഞ്ഞത്. എന്നാൽ ഒരു പുസ്തകത്തിലും അദ്ദേഹം ഇത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്നാണ് പരാതിയിലെ വാദം. കള്ളമാണെന്ന ബോധ്യത്തോടെയാണ് രാഹുൽ ഗാന്ധി ഇത്തരമൊരു വ്യാജവും ദുരുദ്ദേശ്യപരവുമായ പരാമർശം നടത്തിയതെന്നും സത്യകി പറഞ്ഞു.