Entertainment
വി.പി സത്യന് പിന്നാലെ അനശ്വര നടന്‍ സത്യനാകാനൊരുങ്ങി ജയസൂര്യ
കൊച്ചി: അനശ്വര നടന്‍ സത്യന്റെ ജീവിതം സിനിമയാകുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സത്യന്റെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. സത്യനായി വെള്ളിത്തിരയില്‍ എത്തുന്നത് നടന്‍ ജയസൂര്യയാണ്.
ചിത്രത്തിന്‍ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞു. നവാഗതനതായ രതീഷ് രഘു നന്ദന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബി.ടി അനില്‍ കുമാര്‍,കെ.ജി സന്തോഷ് തുടങ്ങിയവരാണ് രചന നിര്‍വഹിക്കുന്നത്.
ചിത്രത്തിലെ ഫാന്‍ മേഡ് പോസ്റ്റര്‍ ജയസുര്യ പങ്കുവെച്ചു. സത്യന്റെ ജീവിതം സിനിമയാക്കാനുള്ള അവകാശം വിജയ് ബാബു സ്വന്തമാക്കിയതായി സത്യന്റെ മകന്‍ സതീഷ് സത്യന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 1952ല്‍ പുറത്തിറങ്ങിയ ആത്മസഖിയാണ് സത്യന്റെ ആദ്യ ചിത്രം. സംസ്ഥാന ദേശീയ പുരസ്‌ക്കാരങ്ങളടക്കം നിരവധി പുരസ്‌ക്കാരം ലഭിച്ച അദ്ദേഹം 1971 ല്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News