KeralaNews

സതീശൻ കോൺഗ്രസിനെ നശിപ്പിക്കുന്നു; മുഖ്യമന്ത്രിയാകാൻ ഖദറിട്ടു നടക്കുന്നത് അഞ്ചുപേർ :വെള്ളാപ്പള്ളി

ആലപ്പുഴ: പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് കോൺഗ്രസിനെ നശിപ്പിക്കുന്നതെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.പി.സി.സി. പ്രസിഡന്റ് എന്തുപറയുന്നോ അടുത്തദിവസം പ്രതിപക്ഷനേതാവ് അതിനെതിരു പറഞ്ഞിരിക്കും. പാലക്കാട്ടെ എൽ.ഡി.എഫ്. സ്ഥാനാർഥി സരിൻ സന്ദർശിക്കാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

കോൺഗ്രസ് പാർട്ടിയെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കൊണ്ടുപോകുകയാണ്. ചത്ത കുതിരയെക്കുറിച്ചുപറഞ്ഞിട്ട് ഒരു കാര്യവുമില്ല. അഞ്ചുപേരാണ് മുഖ്യമന്ത്രിയാകാൻ ഖദറും ധരിച്ചു നടക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്തഭരണവും എൽ.ഡി.എഫിനു കിട്ടുമെന്ന വിശ്വാസക്കാരനാണു താൻ. തന്നെ ജയിലിലാക്കാൻ നോക്കിയവരാണ് കോൺഗ്രസുകാർ. സമത്വമുന്നേറ്റയാത്ര നടന്നപ്പോൾ സമൂഹികനീതിയെക്കുറിച്ചു പറഞ്ഞതിനു കേസെടുപ്പിച്ചു. തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ലെന്നു കണ്ടെത്തി തന്നെ കുറ്റമുക്തനാക്കിയതു കോടതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പാലക്കാട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി സരിനെ മിടുമിടുക്കനായ സ്ഥാനാർത്ഥിയെന്ന് വിശേഷിപ്പിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലക്കാട് മൂന്ന് മുന്നണിയും ഒപ്പത്തിനൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സന്ദർശനം വ്യക്തിപരമാണെന്നും അദ്ദേഹത്തെ കണ്ട് ദിവസം തുടങ്ങാനായിരുന്നു ഉദ്ദേശിച്ചതെന്നും ആയിരുന്നു കൂടിക്കാഴ്ചയെക്കുറിച്ച് സരിന്റെ പ്രതികരണം. അദ്ദേഹം പറയുന്നത് കേൾക്കാനാണ് വന്നതെന്നും നല്ല മാറ്റത്തിന് വേണ്ടി ആ​ഗ്രഹിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്നും സരിൻ അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker