പ്രസ്താവന വളച്ചൊടിച്ചു; താന്‍ മോദിയുടെ കടുത്ത വിമര്‍ശകന്‍ ആണെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: മോദി സ്തുതി നടത്തിയെന്ന രീതിയില്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും താന്‍ മോദിയുടെ കടുത്ത വിമര്‍ശകന്‍ തന്നെയാണെന്നും ശശി തരൂര്‍ എം.പി. തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് മറുപടിയുമായി രംഗത്തെത്തിയത്. ട്വീറ്റിലൂടെയാണ് തരൂരിന്റെ മറുപടി.
‘മോദിയുടെ കടുത്ത വിമര്‍ശകന്‍ തന്നെയാണ് ഞാന്‍. ക്രിയാത്മക വിമര്‍ശനമാണത്. അതില്‍ ഉറച്ച് നില്‍ക്കുന്നു. ഭരണഘടനഘടനാ തത്വങ്ങളിലും ജനാധിപത്യ മൂല്യങ്ങളിലും ഉറച്ച് വിശ്വസിച്ച്‌ക്കൊണ്ടാണ് മൂന്ന് തവണ തനിക്ക് തിരഞ്ഞെടുപ്പില്‍ ജയിക്കാനായത്. എന്റെ അഭിപ്രായത്തോട് യോജിച്ചില്ലെങ്കിലും തന്റെ സമീപനത്തെ സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബഹുമാനിക്കണം’ അദ്ദേഹം ട്വിറ്റിറില്‍ കുറിച്ചു.
I've been a strong critic of the Modi government, & i hope a constructive one. My staunch defence of inclusive values& constitutional principles has won me 3 elections. I urge my fellow Congressmen to respect my approach even when they don't agree with it:https://t.co/nqX7COeyim
— Shashi Tharoor (@ShashiTharoor) August 27, 2019
sasi