Home-bannerKeralaNewsRECENT POSTS

ഹിന്ദു ക്ഷേത്രങ്ങളിലെ വരുമാനം മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പുനപരിശോധിക്കണമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനം മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പുനപരിശോധിക്കണമെന്ന് ശശി തരൂര്‍ എം.പി. ‘ദ ഹിന്ദുവേ’ എന്ന പുസ്തകത്തിലാണ് തരൂര്‍ ഇത്തരമൊരു അഭിപ്രായം പങ്കുവെക്കുന്നത്. പുസ്തകം പുറത്തിറക്കുന്നതിനു മുന്നോടിയായി ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ മനോജ് സി.ജിയുമായി നടത്തിയ സംഭാഷണത്തില്‍ തരൂര്‍ ഇതിന് വിശദീകരണം നല്‍കുന്നുണ്ട്. ഇന്ത്യയുടെ ബഹുസ്വരതയുടെ ശത്രുപക്ഷത്ത് നില്‍ക്കുന്നവര്‍ക്ക് ആയുധം നല്‍കലാവും ഇതെന്നാണ് തരൂര്‍ പറയുന്നത്.

‘മതേതരത്വത്തിന്റെ ഇന്ത്യന്‍ രൂപത്തിനു കീഴില്‍, സര്‍ക്കാറിന്റെ സാമ്പത്തിക സഹായങ്ങള്‍ മുസ്ലിം വഖഫ് ബോര്‍ഡിനും ബുദ്ധമത സന്യാസി മഠങ്ങള്‍ക്കും ചില ക്രിസ്ത്യന്‍ മത സ്ഥാപനങ്ങള്‍ക്കും വരെ നല്‍കാറുണ്ട്. ഹിന്ദു ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനും, നടത്തിക്കൊണ്ടുപോകാനും വഴിപാടുകളില്‍ നിന്നുള്ള പണം ശേഖരിക്കാനും അത് അനുയോജ്യമായ ആവശ്യത്തിന്, ക്ഷേത്ര ഇതര ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ചിലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അവകാശമുണ്ട്. ഇത് പുനപരിശോധിക്കുന്നത് നന്നായിരിക്കും.’ എന്നാണ് തരൂര്‍ പറഞ്ഞത്.

പുനപരിശോധനയുടെ ആവശ്യകതയെന്താണെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘നമ്മുടെ മതേതരത്വത്തിന്റെ ചില രീതികള്‍, ഇന്ത്യന്‍ നാനാത്വത്തിന്റെയും ബഹുസ്വരതയുടെയും ഇരകള്‍ക്ക് ആയുധമാകുന്നുണ്ട്’ എന്നാണ് തരൂര്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker