തിരുവനന്തപുരം: ഞായറാഴ്ച രാത്രി വീടുകളില്‍ ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു പിന്നാലെ മോദിയെ പരിഹസിച്ച് ശശി തരൂര്‍ എംപി രംഗത്ത്. പ്രധാന ഷോമാനെ കേട്ടുവെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
<p>മോദിയുടെ സന്ദേശത്തില്‍ ജനങ്ങളുടെ വേദനയും ദുരിതങ്ങളും സാമ്പത്തിക പരാധീനതകളും എങ്ങനെ ലഘൂകരിക്കാമെന്നതിനെ കുറിച്ച് ഒന്നുമില്ല. ഭാവിയെ കുറിച്ച് ഒരു കാഴ്ചപ്പാടുമില്ലെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.</p>
<p>ഞായറാഴ്ച രാത്രി ഒമ്പതിന് ഒമ്പത് മിനിറ്റ് എല്ലാവരും ദീപം തെളിയിച്ച് കൊറോണയുടെ ഇരുട്ട് മാറ്റണമെന്നായിരിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ഈ സമയം വീടുകളിലെ ലൈറ്റുകള്‍ അണച്ചശേഷം വീടിന്റെ ബാല്‍ക്കണിയിലോ വാതില്‍ക്കലോ വന്ന് വിളക്കുകളോ മെഴുകുതിരിയോ മൊബൈല്‍ ഫ്ളാഷ് ലൈറ്റോ ടോര്‍ച്ചോ തെളിക്കണമെന്നാണ് മോദി അഭ്യര്‍ഥിച്ചത്.</p>
<p>അതേസമയം ആരും വീടിന് പുറത്ത് ഇറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കാനായി ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയിരുന്നു. ഇതേതുടര്‍ന്നാണ് വിളക്കുകള്‍ തെളിച്ച് ആരും വീടിന് പുറത്തിറങ്ങരുതെന്ന് മോദി നിര്‍ദേശിച്ചത്.</p>