തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കി വരുന്ന 1500 രൂപ പെന്‍ഷന്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. എല്ലാ ദിവസവും രണ്ട് കപ്പ് ചായ കുടിച്ചാല്‍ ഒരു മാസം കൊണ്ട് ഈ തുക തീരുമെന്നും തരൂര്‍ വിമര്‍ശിച്ചു. ഈ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് യുഡിഎഫ് സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തിയതെന്നും ശശി തരൂര്‍ പ്രതികരിച്ചു.
1500 രൂപ പെന്‍ഷന്‍ കൊണ്ട് നമ്മുടെ പ്രായമായ പൗരന്‍മാര്‍ക്ക് എത്രത്തോളം അതിജീവിക്കാനാവും അവരുടെ പ്രയാസം തിരിച്ചറിഞ്ഞാണ് പെന്‍ഷന്‍ ഇരട്ടിയാക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. എല്‍ഡിഎഫിന് പെന്‍ഷന്‍ തുക 2500 ആകണമെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ അങ്ങനെ ചെയ്യാമായിരുന്നുവെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തുമെന്നത്. 1500 രൂപയില്‍ നിന്നും 2500 രൂപയാക്കി ഉയര്‍ത്തുമെന്നാണ് എല്‍ഡിഎഫ് വാഗ്ദാനം.
അതേസമയം, യുഡിഎഫ് വാഗ്ദാനത്തെ പരിഹസിച്ചുകൊണ്ട് ധനമന്ത്രി തോമസ് നേരത്തെ തന്നെ രംഗത്തെത്തിരുന്നു. യുഡിഎഫ് ഭരണം അവസാനിപ്പിച്ചപ്പോള്‍ അന്നത്തെ ക്ഷേമപെന്‍ഷനായിരുന്ന 600 രൂപ 18 മാസം കുടിശ്ശിക വരുത്തിയവരാണ് 3000 രൂപ വാഗ്ദാനം ചെയ്യുന്നതെന്നായിരുന്നു തോമസ് ഐസക് പറഞ്ഞത്.