ലോക വനിതാദിനത്തില്‍ സ്‌പെഷല്‍ പാട്ടുമായി ഗായിക സയനോര ഫിലിപ്
ലോക വനിതാദിനത്തില്‍ സ്‌പെഷല്‍ പാട്ടുമായി ഗായിക സയനോര ഫിലിപ്. ‘സര്‍വംസഹ വേണ്ടായിനി’ എന്ന പേരിലാണ് പാട്ട് പ്രേക്ഷകര്‍ക്കരികില്‍ എത്തിച്ചിരിക്കുന്നത്. സയനോരയും വൈശാഖ് സുഗുണനും ചേര്‍ന്ന് പാട്ടിന്റെ വരികള്‍ കുറിച്ചു. സയനോര തന്നെയാണ് ഈണമൊരുക്കി ഗാനം ആലപിച്ചത്.
റാപ് ശൈലി കൂടി ഉള്‍ച്ചേര്‍ത്താണ് പാട്ടൊരുക്കിയത്. ഇന്ദുലേഖ വാരിയര്‍ പ്രാസം ഒപ്പിച്ച റാപ് വരികള്‍ എഴുതി ആലപിച്ചിരിക്കുന്നു. ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന ഹാഷ്ടാഗോടുകൂടിയാണ് പാട്ട് പുറത്തിറക്കിയത്. പുതിയ കാലത്തിന്റെ സ്ത്രീത്വത്തിനായാണ് പാട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെ സഹനവേഷങ്ങള്‍ ഇനി വേണ്ട എന്ന് പാട്ട് ഓര്‍മിപ്പിക്കുന്നു.
പെണ്‍കരുത്തിന്റെ വേറിട്ട കാഴ്ച പകരുന്ന പാട്ട് ഇതിനോടകം നിരവധി പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ടിലെ ശക്തമായ വാക്കുകളും കരുത്തുറ്റ പ്രതികരണങ്ങളും പെണ്‍മയെ കൂടുതല്‍ ബലപ്പെടുത്തുന്നുവെന്നാണ് പ്രേക്ഷകവിലയിരുത്തല്‍.