കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബുള്ളറ്റിലെത്തി വോടു തേടിയതിലൂടെ വൈറലായ ശാരുതി പിയ്ക്ക് മിന്നും വിജയം. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്നില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് ശാരുതി ജനവിധി തേടിയത്. 961 വോട്ടുകളാണ് ശാരുതി സ്വന്തമാക്കിയത്. യുവാക്കളെ വച്ച് തദ്ദേശ സ്ഥാപനങ്ങള്‍ പിടിക്കാനിറങ്ങിയ എല്‍ഡിഎഫിന്റെ പുതുമുഖ മുഖങ്ങളില്‍ ഒന്നായിരുന്നു ശാരുതി.
പോസ്റ്ററുകളില്‍ ബുള്ളറ്റില്‍ വോട്ടു തേടുന്ന ശാരികയുടെ ചിത്രം മാധ്യമങ്ങളില്‍ അടക്കം വലിയ പ്രാധാന്യം നേടിയിരുന്നു. തന്റെ ബുള്ളറ്റില്‍ ഒരോ വീടുകളിലും എത്തിയാണ് ശാരിക വോട്ടു തേടിയത്. കൊവിഡ് കാലത്തു പ്രളയകാലത്തും വാര്‍ഡില്‍ സജീവമായി എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായ ഈ എല്‍എല്‍ബി വിദ്യാര്‍ഥിനി നാട്ടിലെ റേഷന്‍ കട നടത്തുന്നയാള്‍ക്ക് കൊവിഡ് വന്നപ്പോള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News