ചെന്നൈ:കാര്യമായ അസുഖങ്ങള്‍ ഒന്നുമില്ലാത്ത ഒരു മധ്യവയസ്സോ, വാര്‍ദ്ധക്യമോ ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് ഒരു മാര്‍ഗമേയുള്ളു ചിട്ടയായ വ്യായാമവും സമീകൃതമായ ഭക്ഷണ ശീലങ്ങളും. പ്രായം ഏറും തോറും നമ്മളെ കൂടുതല്‍ ഊര്‍ജ്വസ്വലരും ആരോഗ്യമുള്ളവരും ആക്കി തീര്‍ക്കുന്ന ശീലങ്ങളിലേക്ക് മാറേണ്ടത് അത്യാവശ്യമാണ്. ഈയടുത്ത് 56കാരിയായ ചെന്നൈ സ്വദേശിനി, എങ്ങനെ അവര്‍ അസുഖങ്ങള്‍ ഇല്ലാതിരുക്കുന്നു എന്ന് കാണിക്കുന്ന വീഡിയൊ വൈറല്‍ ആണ്.
കാര്യമായ അസുഖങ്ങള്‍ ഒന്നുമില്ലാത്ത മധ്യവയസോ വാര്‍ധക്യമോ ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് ഒരു മാര്‍ഗമേയുള്ളു ചിട്ടയായ വ്യായാമവും സമീകൃതമായ ഭക്ഷണശീലവും. പ്രായമേറും തോറും നമ്മളെ കൂടുതല്‍ ഊര്‍ജ്വസ്വലരും ആരോഗ്യമുള്ളവരുമാക്കി തീര്‍ക്കുന്ന ശീലങ്ങളിലേക്ക് മാറേണ്ടത് അത്യാവശ്യമാണ്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന 56 കാരിയുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ഓൺലൈൻ ലോകം.
ഹ്യൂമന്‍സ് ഓഫ് മദ്രാസും മദ്രാസ് ബാര്‍ബെല്ലും അടുത്തിടെ ഷെയര്‍ ചെയ്ത വീഡിയോയില്‍ 56 വയസ്സ് പ്രായം ഉള്ള സ്ത്രീ ജിമ്മില്‍ വെയിറ്റ് എടുക്കുന്നതിന്റെയും മറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നതിന്റേയും ദൃശ്യങ്ങളാണ്. ജിം ഡ്രസ് ആയി ഉപയോഗിച്ചിരിക്കുന്നത് സാരി എന്നതാണ് ഏറ്റവും കൗതുകരമായ കാര്യം. മരുമകളുടെ ഒപ്പമാണ് ഇവര്‍ വര്‍ക്കൗട്ടിനെത്തിയത്.
‘എനിക്ക് 56 ആണ് പ്രായം, ഇപ്പോഴും ഞാന്‍ വര്‍ക്കൗട്ട് ചെയ്യുന്നു. നിങ്ങള്‍ എന്തെങ്കിലും പോസിറ്റീവായി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ വസ്ത്രമോ പ്രായമോ അതിനൊരു തടസമല്ല. ഞാനും എന്റെ മരുമകളും സ്ഥിരമായി വര്‍ക്കൗട്ട് ചെയ്യാറുണ്ട്. എന്റെ 52ാം വയസ്സില്‍ കടുത്ത മുട്ടുവേദനയും കാലുവേദനയും വന്നത് കൊണ്ടാണ് ജിമ്മില്‍ ചേര്‍ന്നത്. എന്റെ മകനാണ് ജിമ്മില്‍ ചേരാന്‍ പറഞ്ഞത്. ജിമ്മില്‍ ചേര്‍ന്ന് കൃത്യമായ വ്യായാമം ചെയ്തു തുടങ്ങിയപ്പോള്‍ എന്റെ വേദനയും മാറി. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും ഫിറ്റും ഹെല്‍ത്തിയും ആണ്.
അവര്‍ പറയുന്നു.
നിരവധിപേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. 1.1 മില്യണ്‍ വ്യൂസും 72,000 ലൈക്കുകളും ഇതിനോടകം വീഡിയോയ്ക്ക് ലഭിച്ചു.
വളരെയധികം പ്രചോദനം തരുന്ന വീഡിയോ. മാത്രമല്ല സ്ത്രീകളെ കുറിച്ചുള്ള എല്ലാ മുന്‍വിധികളും ഈ വീഡിയോ തിരുത്തി, ഒരുപാട് നാളിന് ശേഷം കണ്ട മികച്ച വീഡിയോ ഒരുപാട് സത്രീകള്‍ക്ക് ഇത് പ്രചോദനമാകട്ടെ, സ്വന്തം ആരോഗ്യത്തിന് അവര്‍ മുന്‍ഗണന നല്‍കട്ടെ …ഇങ്ങനെയാണ് കമന്റുകള്‍.ആരോഗ്യമുള്ള ശരീരവും മനസും നേടാൻ സ്ത്രീകൾക്ക് പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ.