അര്‍ബുദ രോഗബാധിതയായി ചികിത്സാ സഹായം തേടി സിനിമാ സീരിയല്‍ താരം ശരണ്യ ശശിധരന്‍,ആപത്തുകാലത്ത് തിരിഞ്ഞു നോക്കാതെ സിനിമാലോകം
തിരുവനന്തപുരം കലാഭവന്‍ മണി നായകനായ ചാക്കേ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ ശശിധന്‍ അഭിനയ രംഗത്തെത്തിയത്.പിന്നീട് ഛോട്ടാ മുംബൈ,തലപ്പാവ്,ബോംബൈ മാര്‍ച്ച് 12,ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ഒരുപിടി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍. സീരിയലുകളിലും അഭിനയത്തിന്റെ തിരക്കിലായിരുന്നു ശരണ്യ.
എന്നാല്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് ട്രൂമര്‍ ബാധിച്ചതിനേത്തുടര്‍ന്നാണ് തിരിച്ചടികളുടെ തുടക്കം.ശസ്ത്രക്രിയയ്ക്ക് ശേഷം അസുഖം ഭേദമായ വിവരം ശരണ്യതന്നെ മാധ്യമങ്ങളിലൂടെ പുറത്തിവിട്ടിരുന്നു.എന്നാല്‍ അര്‍ബുദം വീണ്ടും ശരണ്യയെ പിടികൂടിയിരിയ്ക്കുകയാണ്.ആറ് ശസ്ത്രക്രിയകള്‍ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. ഏഴാമത്തേത്തിനുള്ള തയ്യാറെടുപ്പിലുമാണ്. ശരീരത്തിന്റെ ഒരു ഭാഗം ഏതാണ്ട് പൂര്‍ണമായും തളര്‍ന്ന അവസ്ഥയിലുമാണ്.
ആവര്‍ത്തിച്ചുള്ള ചികിത്സകളേത്തുടര്‍ന്ന് കുടുംബത്തിന്റെ സാമ്പത്തിക നിലയും ഏറെ പരിതാപകരമാണ്.ഏറെ നാള്‍ സിനിമാ തീരിയല്‍ രംഗത്ത് സജീവമായിരുന്നുവെങ്കിലും ഈ മേഖലകളില്‍ നിന്ന് കാര്യമായ സഹായം ശരണ്യയ്ക്ക് ലഭിച്ചിട്ടില്ല.ചികിത്സാ ചിലവുകള്‍ ഏറിയ സാഹചര്യത്തല്‍ ശരണ്യയുടെ ചികിത്സാ സഹായത്തിനുള്ള അഭ്യര്‍ത്ഥനകളുമായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.