ശരണ്യ നഗ്നദൃശ്യങ്ങള്‍ അയച്ച് നല്‍കാറുണ്ടായിരുന്നു, നേരിട്ടു നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ശാരീരിക ബന്ധത്തിലും ഏര്‍പ്പെട്ടിട്ടുണ്ട്; ഒന്നരവയസുകാരനെ കൊന്ന ശരണ്യയുടെ കാമുകന്റെ വെളിപ്പെടുത്തല്‍
കണ്ണൂര്‍: കാമുകനൊപ്പം ജീവിക്കാന്‍ ഒന്നര വയസുള്ള മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ പ്രതിയായ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കാമുകന്‍ നിധിന്‍ പോലീസിന് നല്‍കിയ മൊഴി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ശരണ്യ പലപ്പോഴും തനിക്ക് നഗ്ന ദൃശ്യങ്ങള്‍ അയച്ചു തന്നിരുന്നു എന്നും നേരിട്ടും നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും കാമുകന്‍ നിധിന്‍ പോലീസിനോട് ഏറ്റു പറഞ്ഞു.
ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന വിവരവും നിധിന്‍ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് നിധിന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ശരണ്യ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യവും ചോദ്യം ചെയ്യലില്‍ നിധിന്‍ സമ്മതിച്ചതായാണ് വിവരം.
ഇത്രയും വിരങ്ങള്‍ ലഭിച്ചതോടെയാണ് കൊലപാതകത്തിന് പ്രേരണാ കുറ്റം ഇയാള്‍ക്കെതിരെ ചുമത്തിയത്. കണ്ണൂര്‍ സിറ്റി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ സതീശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തുടര്‍ച്ചയായി ചോദ്യം ചെയ്തതിനൊടുവിലാണ് ഇക്കാര്യങ്ങള്‍ക്കൊക്കെ വ്യക്തയുണ്ടായത്.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ നിധിനെ മൊഴി എടുത്തതിന് ശേഷം പറഞ്ഞയക്കുകയായിരുന്നു ചെയ്തത്. തുടര്‍ന്ന് കുഞ്ഞു കൊല്ലപ്പെടുന്ന രാത്രിയില്‍ ഇയാളെ ശരണ്യയുടെ വീടിന്റെ പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടിരുന്നു എന്ന അയല്‍വാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് വീണ്ടും ചോദ്യം ചെയ്തത്.