FeaturedHome-bannerKeralaNews

ഒന്നര വയസുള്ള കുഞ്ഞിനെ കൊല്ലാന്‍ പ്രേരിപ്പിച്ചത് കാമുകന്‍ നിധിന്‍,മോര്‍ഫ് ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ താന്‍ വഴങ്ങി,ശരണ്യയുടെ മൊഴിയില്‍ കുടുങ്ങി കാമുകന്‍

കണ്ണൂര്‍: ഒന്നരവയസുകാരനെ കടലിലെറിഞ്ഞുകൊന്ന സംഭവത്തില്‍ കാമുകനെ പഴി ചാരി ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ ശരണ്യ.നിധിന്റെ വാക്കുകളും പ്രലോഭനങ്ങളും ഭീഷണിയുമാണ് എല്ലാത്തിനും പിന്നിലെന്ന് ശരണ്യ പോലീസിന് മൊഴി നല്‍കി.തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണിയിലാണ് താന്‍ നിധിന്‍ പറയുന്ന കാര്യങ്ങള്‍ ചെയ്തിരുന്നതെന്നും മൊഴിയില്‍ പറയുന്നു. എപ്പോഴും ഇയാള്‍ പണം ആവശ്യപ്പെട്ടിരുന്നു. കാലിലെ കൊലുസ്സാണ് ആദ്യം ചോദിച്ചത്. പിന്നീട് പലപ്പോഴും പണം ആവശ്യപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചത്.് ശരണ്യ പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകനായ നിധിനെ പൊലീസ് കഴിഞ്ഞ അഞ്ച് മണിക്കൂറായി ചോദ്യം ചെയത് വരികയാണ്.

ഇന്ന് ഉച്ചയോടെയാണ് ശരണ്യയെ പൊലീസ് കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങിയത്. സ്റ്റേഷനില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് എല്ലാത്തിനും കാരണക്കാരന്‍ വാരത്തെ കാമുകന്‍ ആണ് എന്ന് ശരണ്യ മൊഴി നല്‍കിയത്. സ്റ്റേഷനില്‍ ഭര്‍ത്താവ് പ്രണവ് എത്തിയിരുന്നു. പ്രണവിനെ കണ്ടപ്പോള്‍ തനിക്ക് ആരുമില്ലാതായി എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. ഇതിന് ശേഷമാണ് പൊലീസിന്് നിധിനെതിരെ മൊഴി നല്‍കിയത്. ഇതോടെ നിധിനെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ വച്ച് നിധിന് നേരെ പ്രണവ് ആക്രോശിച്ചു കൊണ്ട് പാഞ്ഞടുത്തു. എന്റെ കുടുംബം തകര്‍ത്തു കളഞ്ഞല്ലോടാ എന്ന് പറഞ്ഞായിരുന്നു നിധിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

നിധിന്‍ നല്‍കിയ മൊഴിയും ശരണ്യ നല്‍കിയ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. അതിനാലാണ് മണിക്കൂറുകളായി നിധിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇതിന്റെ ആശ്വാസത്തിലായിരുന്നു നിധിന്‍. എന്നാല്‍ ഇന്ന് ശരണ്യ നിധിനെതിരെ മൊഴി നല്‍കിയതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. കൊലപാതകത്തില്‍ നിധിന്റെ പങ്ക് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

പല രീതിയില്‍ ചോദ്യം ചെയ്തിട്ടും ഇയാള്‍ പറഞ്ഞ മൊഴിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. കുഞ്ഞിന്റെ കൊലപാതകം താന്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്, ഒരിക്കല്‍ പോലും ശരണ്യ കുട്ടിയെ കൊലപ്പെടുത്തുന്ന കാര്യം തന്നോട് പറഞ്ഞിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ കുഞ്ഞില്ലായിരുന്നെങ്കില്‍ തന്റെ കൂടെ വരാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു എന്നും പറഞ്ഞിരുന്നതായും നിധിന്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button