CricketFeaturedHome-bannerNewsSports
സഞ്ജു ഇന്ത്യൻ ക്യാപ്ടൻ,ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഏ- ടീമിനെ സഞ്ജു നയിക്കും
മുംബൈ:ഇന്ത്യൻ എ ടീമിന്റെ ക്യാപ്റ്റനായി സഞ്ജു സാംസണെ ബിസിസിഐ തിരഞ്ഞെടുത്തു.ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയാണ് സഞ്ജു നയിക്കുന്നത്.
ഇന്ത്യ എ ടീം- സഞ്ജു സാംസൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, ഋതുരാജ് ഗെയ്ക്വാദ്, രാഹുല് ത്രിപാഠി, രജത് പടിതാര്, കെഎസ് ഭരത്, കുല്ദീപ് യാദവ്, ഷഹ്ബാസ് അഹമ്മദ്, രാഹുല് ചഹര്, തിലക് വര്മ, കുല്ദീപ് സെന്, ശാര്ദുല് ഠാക്കൂര്, ഉമ്രാന് മാലിക്, നവ്ദീപ് സെയ്നി, രാജ് അംഗദ് ബവ.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് എ ടീമുകൾ തമ്മിൽ.
ഈ മാസം 22, 25, 27 തീയതികളിലാണ് പോരാട്ടം.
മൂന്ന് മത്സരങ്ങളും ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.
നേരത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News