ഹാമില്‍ട്ടണ്‍: മൂന്നാം ട്വന്റി ട്വന്റിയില്‍ ന്യൂസിലാന്‍ഡിനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര ഇന്ത്യ നേടിയതിന് പിന്നില്‍ രോഹിത് ശര്‍മയെ പോലെ തന്നെ പേസര്‍ മുഹമ്മദ് ഷമിക്കും പ്രധാനപങ്കുണ്ട്. സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡ് മുന്നോട്ട് വെച്ച 18 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ സിക്സര്‍ പറത്തി രോഹിത് ശര്‍മ ഇന്ത്യയ്ക്കായി മറികടന്നു. എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ ഇന്ത്യയുടെ പേസര്‍ മുഹമ്മദ് ഷമി ഒമ്പത് റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ന്യൂസീലന്‍ഡിനെ പിടിച്ചുകെട്ടുകയായിരുന്നു
അവസാന ഓവറില്‍ എട്ടു റണ്‍സെടുക്കാനെ കിവീസിന് കഴിഞ്ഞുള്ളു. ആദ്യ പന്തില്‍ റോയ് ടെയ്‌ലര്‍ സിക്‌സ് അടിച്ചെങ്കിലും മൂന്നാം പന്തില്‍ കെയ്ന്‍ വില്ല്യംസണെ ഷമി പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ടിം സെയ്‌ഫേര്‍ട്ട് നാലാം പന്ത് മിസ് ആക്കിയപ്പോള്‍ അഞ്ചാം പന്തില്‍ സിംഗിളെടുത്തു. ഇതോടെ അവസാന പന്തില്‍ കിവീസിന് ജയിക്കാന്‍ ഒരു റണ്‍. എന്നാല്‍ ക്രീസില്‍ നിന്ന ടെയലറെ ഷമി ക്ലീന്‍ ബൗള്‍ഡ് ആക്കി. ഇതോടെ ഇരു ടീമും സ്‌കോര്‍ സമനിലയില്‍ എത്തി.
എന്നാല്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത് മലയാളി താരം സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ഒരു വീഡിയോയാണ്. ഷമ്മി ഹീറോയാടാ ഹീറോ എന്നു ഷമി പറയുന്നതാണ് വീഡിയോ. കുമ്പളങ്ങി നൈറ്റ്സ് എന്ന മലയാള സിനിമയിലെ ഹിറ്റ് ഡയലോഗാണ് ഷമി വീഡിയോയില്‍ പറയുന്നത്. സഞ്ജുവും ഷമിയും ഉള്ള വീഡിയോയില്‍ ടേബില്‍ ടെന്നീസ് കോര്‍ട്ടില്‍ സ്മാഷ് അടിച്ച ശേഷം ഷമി ഹീറോയാടാ ഹീറോ എന്നു പറയുന്നു. നമ്മുടെ സ്വന്തം ഷമി ഭായി,? ഷമി ഹീറോ ആടാ ഹീറോ എന്നും സഞ്ജു കുറിച്ചു.
https://www.instagram.com/p/B76B0fAFmJn/?utm_source=ig_web_copy_link