CricketHome-bannerKeralaNewsSports

‘സഞ്ജു മികച്ചത് അർഹിക്കുന്നു; കളിയല്ലേ ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിന് പരിഗണിക്കുന്നത്?ആഞ്ഞടിച്ച് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടിയുടെ ട്വീറ്റ്. സഞ്ജു സാംസൺ ഇതിലും മികച്ചത് അർഹിക്കുന്നുണ്ടെന്ന് ശിവൻകുട്ടി ട്വിറ്ററില്‍ കുറിച്ചു. കളിയല്ലേ ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിനായി പരിഗണിക്കുന്നതെന്നും ശിവൻകുട്ടി ചോദിച്ചു. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതിനു പിന്നാലെയാണ് ശിവൻകുട്ടിയുടെ പ്രതികരണം.

ഡബ്ലിനിൽ അയർലൻഡിനെതിരെ സഞ്ജു സാംസണ്‍ അർധസെഞ്ചുറി നേടിയിരുന്നു. 42 പന്തുകൾ നേരിട്ട താരം 77 റൺസെടുത്താണു പുറത്തായത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയെങ്കിലും പ്ലേയിങ് ഇലവനിൽ ഇറക്കിയിരുന്നില്ല. രണ്ടും മൂന്നും ട്വന്റി20 മത്സരങ്ങൾക്കുള്ള ടീമിൽ താരത്തെ ഉള്‍പ്പെടുത്തിയുമില്ല.

വിൻഡീസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ടീമില്‍ താരമുണ്ടെങ്കിലും ട്വന്റി20 പരമ്പരയിൽ സഞ്ജുവിനെ ഒഴിവാക്കി. താരത്തെ ടീമിൽ ഉൾപ്പെടുത്താത്തതിൽ ബിസിസിഐയ്ക്കെതിരെ ആരാധകരും വിമർശനം ഉയർത്തുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയും ട്വന്റി20 ടീമിലില്ല. ശസ്ത്രക്രിയയ്ക്കു ശേഷം മടങ്ങിയെത്തിയ കെ.എൽ. രാഹുലും അശ്വിനും 18 അംഗ ടീമിലുണ്ട്. സ്പിന്നർ യുസ്‍വേന്ദ്ര ചെഹലിനും ബുമ്രയ്ക്കും വിശ്രമം അനുവദിച്ചു.

പേസർ ഉമ്രാൻ മാലിക്കും ടീമിലില്ല. രാഹുലിന്റെയും കുൽദീപ് യാദവിന്റെയും കാര്യത്തിൽ ഫിറ്റ്നസ് കൂടി പരിശോധിച്ചശേഷമായിരിക്കും തീരുമാനമെന്ന് ബിസിസിഐ അറിയിച്ചു. വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ദിനേഷ് കാർത്തിക്ക് എന്നിവർ ടീമിലുണ്ട്. അയർലൻഡിനെതിരെ സെഞ്ചറി നേടിയ ദീപക് ഹൂഡയും കളിക്കും.

ഇന്ത്യന്‍ ടീം– രോഹിത് ശർമ (ക്യാപ്റ്റന്‍), ഇഷാൻ കിഷൻ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേഷ് കാര്‍ത്തിക്ക്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ആർ. അശ്വിൻ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, ഭുവനേശ്വര്‍ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്.

ജൂലൈ 29 മുതൽ വെസ്റ്റ്ഇൻഡീസിൽ നടക്കുന്ന 5 മത്സര ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 18 അംഗ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ മലയാളി താരം സഞ്ജു സാംസൺ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ‌ട്രെൻഡിങ് ആയിരുന്നു വിൻഡ‍ീസിനെതിരായ പരമ്പരയിലെ ആദ്യ 3 മത്സരങ്ങൾ ട്രിനിഡാഡ്, സെന്റ് കിറ്റ്സ് എന്നിവിടങ്ങളിലും പിന്നീടുള്ള 2 മത്സരങ്ങൾ ഫ്ലോറിഡയിലുമാണു നടക്കുക.

https://twitter.com/RightGaps/status/1547506903764594691?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1547506903764594691%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Fcricket%2F2022%2F07%2F14%2Fbcci-dropped-the-only-in-form-player-twitter-fumes-as-sanju-samson-axed-from-india-t20i-squad-for-west-indies-tour.html

രോഹിത് ശർമ നയിക്കുന്ന ടീമിൽ സീനിയർ താരങ്ങളായ ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചെഹൽ എന്നിവർക്കൊപ്പം വിരാട് കോലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. കെ.എൽ. രാഹുൽ, കുൽദീപ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ തിരിച്ചുവരവിനും പരമ്പര വേദിയാകും. എന്നാൽ, അയർലൻഡിനെതിരെ അവസരം ലഭിച്ച ഒരേയൊരു ട്വന്റി20യിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണെ വീണ്ടും തഴഞ്ഞ നടപടിയാണ് ആരാധകരെ ഒരിക്കൽക്കൂടി പ്രകോപിപ്പിച്ചിരിക്കുന്നത്. 

വെറ്റ് ബോൾ ക്രിക്കറ്റിൽ ഇതുവരെ തുടർച്ചയായി അവസരം ലഭിച്ചിട്ടില്ലെന്ന സഞ്ജുവിന്റെ ആരാധകരുടെ പ്രധാന വാദം ശരിവയ്ക്കുന്ന നടപടിയാണു സിലക്ടർമാരുടെ ഭാഗത്തുനിന്ന് ഒരിക്കൽക്കൂടി ഉണ്ടായിരിക്കുന്നത്. 

ഐപിഎല്ലിനു ശേഷം അയർലൻഡിനെതിരായ 2 മത്സര ട്വന്റി20 പരമ്പരയിലാണു സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്കു വീണ്ടും തിരിച്ചുവിളിച്ചത്. അവസരം ലഭിച്ചത് പരമ്പരയിലെ 2–ാം മത്സരത്തിൽ മാത്രം. ഓപ്പണറായി ഇറങ്ങിയ മത്സരത്തിൽ വെറും 42 പന്തിൽ 77 റൺസ് അടിച്ചെടുത്ത് ദീപക് ഹൂഡയ്ക്കൊപ്പം റെക്കോർ‌ഡ് കൂട്ടുകെട്ടിൽ പങ്കാളിയായിട്ടും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ട്വന്റി20യിൽ അവസരം ലഭിച്ചില്ല. പരമ്പരയിലെ ആദ്യ ട്വന്റി20ക്കുള്ള സാധ്യതാ ടീമിൽ മാത്രമാണു സഞ്ജു ഉൾപ്പെട്ടിരുന്നത്. 

ലഭിച്ച പരമിതമായ അവസരത്തിൽ ഏറ്റവും മികച്ച പ്രകടനംതന്നെ പുറത്തെടുത്തിട്ടും ‘തന്റേതല്ലാത്ത കുറ്റം കൊണ്ട്’ സഞ്ജു ടീമിനു പുറത്തായതിനെതിരെ ഒട്ടേറെ ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷമായ പ്രതികരണമാണു നടത്തുന്നത്.

ഇതിനിടെ, വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഇടംപിടിച്ചതുമാത്രമാണു സന്തോഷ വാർത്ത. എന്നാൽ ട്വന്റി20 ലോകകപ്പ് അരികിലെത്തി നിൽക്കെ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽനിന്നു സഞ്ജുവിനെ വീണ്ടും ഒഴിവാക്കിയതു താരത്തിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്കും തിരിച്ചടിയാണ്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker