മാലി ദ്വീപിൽ ഹോട്ട് സെക്സി ലുക്കിൽ സാനിയ ഇയ്യപ്പൻ
കൊച്ചി:മാലിദ്വീപിൽ അവധിയാഘോഷിക്കാൻ പോയതിൽ പിന്നെ വൈവിധ്യം നിറഞ്ഞ ചിത്രങ്ങളുമായാണ് നടി സാനിയ അയ്യപ്പൻറെ വരവ്. ഇവിടെയായിരുന്നു പിറന്നാൾ ആഘോഷവും.
ബീച്ച് ലൈഫിനെ അതിന്റെ പാരമ്യത്തിൽ ആസ്വദിച്ചു തീർക്കുകയാണ് സാനിയ. വീണ്ടും പുതിയ പുതിയ ചിത്രങ്ങളുമായി വരികയാണ് താരം
സെക്സി ലുക്കുകൾ മാറിമാറി പരീക്ഷിക്കുന്ന ത്രില്ലിലാണ് സാനിയ എന്ന് തോന്നുന്നു.
സ്വിംസ്യൂട്ട്, ബിക്കിനി ലുക്കുകളിൽ ആദ്യമായാണ് സാനിയ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതെല്ലം മാലിയുടെ ദൃശ്യമനോഹാരിത പശ്ചാത്തലമാക്കിക്കൊണ്ടുള്ളതാണ്.
കടൽതീരം പോലെയാണ് ജീവിതം, നിങ്ങളുടെ തിരകളെ കണ്ടെത്തൂവെന്നാണ് സാനിയ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ഷോൺ റോമി ഉള്‍പ്പെടെ നിരവധി താരങ്ങൾ ചിത്രത്തിന് താഴെ കമന്‍റുകളുമായി എത്തിയിട്ടുണ്ട്. ചങ്കി മാത്യുവാണ് ചിത്രം പകർത്തിയിരിക്കുന്നത്. സാംസൺ ലേയാണ് മേക്കപ്പ്.
റിയാലിറ്റി ഷോയിലൂടെ അഭിനയലോകത്തേക്കെത്തി സാനിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. ശേഷം ലൂസിഫറില്‍ മികച്ച വേഷം ലഭിച്ചു. കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് ഒടുവിൽ സാനിയയുടേതായി പുറത്തിറങ്ങിയത്. ദുൽഖറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സല്യൂട്ട് എന്ന പുതിയ സിനിമയിലും സാനിയ അഭിനയിക്കുന്നുണ്ട്.