‘ഷുഹൈബ് മാലിക്കിന്റെ വിവാഹേതര ബന്ധങ്ങളിൽ മടുത്ത് സാനിയ’ മൂന്നാം വിവാഹം
ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസമാണ് പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക് മൂന്നാമതും വിവാഹിതനായത്. പാക് നടി സന ജാവേദായിരുന്നു വധു. വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മാലിക്ക് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
പിന്നാലെ സാനിയ മിര്‍സയും മാലിക്കും നേരത്തേ തന്നെ വിവാഹ മോചനം നേടിയിരുന്നു എന്ന് വ്യക്തമാക്കി സാനിയയുടെ കുടുംബം രംഗത്തെത്തി. ശരീയത്ത് നിയമത്തിലെ ഖുല്‍അ് എന്ന വിവാഹമോചന രീതിയിലൂടെയാണ് ഇരുവരും വിവാഹമോചിതരായതെന്നും ബന്ധം വേര്‍പെടുത്താനുള്ള തീരുമാനം സാനിയയുടേതായിരുന്നുവെന്നും പിതാവ് ഇമ്രാന്‍ മിര്‍സ പറഞ്ഞു.
സന ജാവേദുമായുള്ള വിവാഹത്തിന് മാലിക്കിന്റെ കുടുംബാംഗങ്ങള്‍ ആരും തന്നെ പങ്കെടുത്തില്ലെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാലിക്കിന്റെ വിവാഹേതര ബന്ധങ്ങളില്‍ സാനിയ മനംമടുത്തിരുന്നുവെന്ന മാലിക്കിന്റെ സഹോദരിയുടെ വെളിപ്പെടുത്തലും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സനയുമായുള്ള വിവാഹത്തിന് മാലിക്കിന്റെ കുടുംബത്തിന് വിയോജിപ്പുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
മാലിക്കിന്റെ മൂന്നാം വിവാഹമാണിത്. 2010-ല്‍ സാനിയയെ വിവാഹം ചെയ്യുന്നതിനു മുമ്പ് 2006-ല്‍ ഇന്ത്യക്കാരിയായിരുന്ന ആയേഷ സിദ്ദിഖിയെ മാലിക്ക് വിവാഹം ചെയ്തിരുന്നു. അയേഷയുമായി ബന്ധം വേര്‍പെടുത്താതെയാണ് മാലിക്ക് സാനിയയെ വിവാഹം ചെയ്തതെന്ന് ഇരുവരുടെയും വിവാഹത്തിനു പിന്നാലെ വലിയ ചര്‍ച്ചയുമായിരുന്നു.
ഹൈദരാബാദിലായിരുന്നു സാനിയ – മാലിക്ക് വിവാഹം. തുടര്‍ന്ന് ഇരുവരും ദുബായിലേക്ക് താമസം മാറി. 2018-ല്‍ മകന്‍ മകന്‍ ഇസാന്‍ ജനിച്ചു. നിലവില്‍ സാനിയയ്‌ക്കൊപ്പമാണ് മകന്‍.