അതെന്റെ സ്ഥാപനമല്ല, തട്ടിപ്പില്‍ വീഴരുത്; മുന്നറിയിപ്പുമായി സംഗീത ജനചന്ദ്രന്‍
അഭിനേതാക്കളെയും നിര്‍മ്മാണ കമ്പനികളെയും തന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തുന്നതിനെതിരെ പ്രതികരണവുമായി സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റും സ്റ്റോറീസ് സോഷ്യല്‍ എന്ന സ്ഥാപനത്തിന്റെ ഫൗണ്ടറുമായ സംഗീത ജനചന്ദ്രന്‍. ഞാന്‍ സംഗീത ജനചന്ദ്രന്‍, സിനിമകള്‍, ബ്രാന്‍ഡുകള്‍, വ്യക്തികള്‍ എന്നിവര്‍ക്കായി മാര്‍ക്കറ്റിങും ആശയവിനിമയങ്ങളും നടത്തുന്നതിനായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോറീസ് സോഷ്യല്‍ എന്ന സ്ഥാപനത്തിന്റെ ഫൗണ്ടര്‍.
മീഡിയ പബ്ലിസിറ്റിയിലും സിനിമ അനുബന്ധ പേജുകളുടെ ഏകോപനവുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി, അഭിനേതാക്കളെയും, നിര്‍മ്മാണ കമ്ബനികളെയും ബന്ധപ്പെടുന്നതിനായി എന്റെ പേര് പറയുന്നത് ശ്രദ്ധയില്‍പ്പെട്ടു. ചൂഷണപരവും, നിയമവിരുദ്ധവുമായി പ്രവര്‍ത്തനങ്ങള്‍ ഇയാളുടെ ഭാഗത്തുനിന്നുണ്ടായതായും അറിഞ്ഞു.
ഈ വ്യക്തി, എന്നെയോ എന്റെ ടീമിനെയോ കമ്പനിയെയോ പ്രതിനിധീകരിക്കുന്നില്ല. മാത്രവുമല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ഒരു തരത്തിലും ഞങ്ങള്‍ക്ക് ബന്ധമില്ല. ഈ വ്യക്തിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയും, അദ്ദേഹത്തെയും സംഘത്തെയും ഞങ്ങളുടെ എല്ലാ പ്രോജക്ടുകളില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
അത്തരം ആളുകള്‍ക്കെതിരെ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ഞങ്ങളുടെ കമ്പനി സ്റ്റോറീസ് സോഷ്യലിനും എനിക്കും, തേര്‍ഡ് പാര്‍ട്ടികളുമായോ കാസ്റ്റിങ് ഏജന്റുമാരുമായോ സ്ഥിരമായ അസോസിയേഷനുകള്‍ ഇല്ല. അത്തരം ആളുകള്‍ നടത്തുന്ന അനധികൃത നടപടികള്‍ക്കോ ആശയവിനിമയങ്ങള്‍ക്കോ ഞങ്ങള്‍ ഉത്തരവാദിയായിരിക്കില്ല. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംഗീത ജനചന്ദ്രന്‍ പറഞ്ഞു.