KeralaNewsRECENT POSTS
രണ്ടു പേരുടെ പൗരത്വം റദ്ദ് ചെയ്ത് അവരെ പുതുതായി രൂപംകൊണ്ട കൈലാസരാജ്യത്തേക്ക് അയച്ചാല്‍ ഇവിടം ശാന്തം; സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരണാവുമായി സ്വാമി സന്ദീപാനന്ദഗിരി. എന്താണൊരു പോംവഴി എന്ന തലക്കെട്ടോടു കൂടി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപാനന്ദ ഗിരി ആശങ്ക അറിയിച്ചിരിക്കുന്നത്. പോം വഴിയും കുറിപ്പില്‍ ഉപദേശിച്ചിട്ടുണ്ട്. രണ്ടു പേരുടെ പൗരത്വം റദ്ദ് ചെയ്ത് അവരെ പുതുതായി രൂപംകൊണ്ട കൈലാസരാജ്യത്തേക്ക് അയച്ചാല്‍ പിന്നെ ഇവിടം ശാന്തം സമാധാനം എന്നാണ് കുറിപ്പ്.
അതേസമയം, സന്ദീപാനന്ദ ഗിരി ഉദ്ദേശിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ആണെന്നാണ് ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ കമന്റ് ചെയ്ത ചിലരുടെ അഭിപ്രായം. ബി.ജെ.പി- സംഘപരിവാര്‍ സംഘടനകള്‍ക്കെതിരായി പലപ്പോഴും കടുത്ത വിമര്‍ശം സന്ദീപാനന്ദ ഗിരി ഉയര്‍ത്താറുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News