നാട്ടുകാരുടെ പണം പിരിച്ച് താരദമ്പതികള്‍ ‘പുട്ടടിച്ചു’ ആഷിക് അബുവിനും റിമ കല്ലിങ്കലിനുമെതിരെ ഗുരുതര ആരോപണവുമായി സന്ദീപ് ജി വാര്യര്‍
കൊച്ചി: താരദമ്പതികളായ ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ ഗുരുതര ആരോപണവുമായി യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ ഇരുവരും ചേര്‍ന്ന് പാവപ്പെട്ട ജനങ്ങളില്‍ നിന്ന് പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് സന്ദീപിന്റെ ആരോപണം. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുവരും പ്രതിഷേധം സംഘടിപ്പിച്ചത് മുതല്‍ സന്ദീപ് ജി. വാരിയര്‍ ഇവര്‍ക്കെതിരെ രംഗത്തുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ‘അവരോടൊപ്പമുള്ള സംഘവും’ നാട്ടുകാരുടെ പണം പിരിച്ച് ‘പുട്ടടിച്ചു’. കൂടാതെ ഇവര്‍ നടത്തിയ ‘കരുണ മ്യൂസിക് കണ്‍സേര്‍ട്ട്’ എന്ന പരിപാടിയിയിലൂടെ സമാഹരിച്ച പണം ഇവര്‍ വെട്ടിച്ചു. പണമുണ്ടാക്കാന്‍ ഇവര്‍ പ്രളയത്തെ മറയാക്കിയെന്നും സന്ദീപ് വാര്യര്‍ പറയുന്നു. ഇത് സംബന്ധിച്ച് ലഭിച്ച വിവരാവകാശ രേഖയുടെ ചിത്രമടക്കം സന്ദീപ് തന്റെ ഫെയ്സ് ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന കാര്യം രേഖയില്‍ വ്യക്തമാണ്.