Entertainment
പുതിയ ലുക്കില്‍ സംയുക്ത വര്‍മ; ചിത്രങ്ങള്‍ വൈറല്‍
മലയാളികളുടെ പ്രിയ താരമാണ് സംയുക്ത വര്‍മ. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന താരം തന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. താരം തന്നെയാണ് പുതിയ ലുക്ക് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
New hair cut…shake…dreams…from ur hair…എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകനോടൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ് സംയുക്ത. തന്റെ യോഗയുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുക പതിവാണ്. താരത്തിന് നിരവധി പേര്‍ ആശംസകളും നേര്‍ന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News