പരമ്പരാഗത രീതികള്‍ കാത്തുസൂക്ഷിക്കുന്ന പ്രകൃതക്കാരി, രാവിലെ എഴുന്നേറ്റ് ഗണപതി പൂജയും യോഗയും; മന്യയെക്കുറിച്ച് സംയുക്ത വര്‍മ
സോഷ്യല്‍ മീഡിയകളില്‍ മന്യ-വാസു അണ്ണന്‍ വിവാദം കത്തിപ്പടരുകയാണ്. ഇതിനിടെ മന്യയുമായുള്ള സൗഹൃദത്തെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് സംയുക്ത വര്‍മ. 2000 മുതല്‍ ഇന്ന് വരെ ആ സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംയുക്ത. ഇന്‍സ്റ്റഗ്രാമില്‍ മന്യ പങ്കിട്ട വീഡിയോയിയിലാണ് തങ്ങള്‍ക്കിടയിലെ സൗഹൃദത്തെ പറ്റി സംയുക്ത വാചാലയാവുന്നത്.
മന്‍ എന്നാണ് സംയുക്ത മന്യയെ വിളിക്കുക. ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കൂട്ടുകാരിക്ക് നല്‍കിയ ഓമനപ്പേരാണത്. ദുബായിയില്‍ ഷോ ചെയ്യുന്ന സമയം ഒരു മാസത്തോളം ഒന്നിച്ച് താമസിച്ചിട്ടുണ്ട്. ഒന്നിച്ച് ഒരു സിനിമയിലും അഭിനയിച്ചു. നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മന്യ എന്ന് സംയുക്ത. നല്ല ഓര്‍മ്മകളുമുണ്ട്. എല്ലാ ബന്ധങ്ങള്‍ക്കും നല്ല വില കല്‍പ്പിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് തന്റെ കുടുംബത്തോടും മന്യ അത് പുലര്‍ത്തിയിട്ടുണ്ട് എന്ന് സംയുക്ത പറയുന്നു.
ഷൂട്ടിങ്ങിന്റെ സമയത്ത് കൃത്യമായി യോഗ ചെയ്തിരുന്നയാളാണ് മന്യ എന്നും സംയുക്ത ഓര്‍ക്കുന്നു. പരമ്പരാഗത രീതികള്‍ കാത്തുസൂക്ഷിക്കുന്ന പ്രകൃതക്കാരിയായിരുന്നു. രാവിലെ എഴുന്നേല്‍ക്കുക, ഗണപതി പൂജ ചെയ്യുക, സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞളും മറ്റും ഉപയോഗിക്കുക എന്നിങ്ങനെയാണ് മന്യയുടെ രീതി സംയുക്ത വീഡിയോയില്‍ പറയുന്നു.
https://www.instagram.com/tv/CFGlnUSHN_f/?utm_source=ig_web_copy_link