EntertainmentKeralaNews

കുഞ്ഞ് വരുമ്പോള്‍ കുട്ടിയെ ചുറ്റിപ്പറ്റിയാകും തന്റെ ബാക്കി ലോകം, സാമന്ത അമ്മയാകാന്‍ പോകുന്നുവോ…!?; വിവാഹമോചന വാര്‍ത്തകള്‍ക്ക് ശേഷം പുറത്ത് വരുന്ന വാര്‍ത്തകളില്‍ ഞെട്ടി ആരാധകര്‍

ഹൈദരാബാദ്:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും ചര്‍ച്ചയാവുന്നത് നടി സാമന്തയുടെ വിവാഹ മോചന വാര്‍ത്തകളാണ്. ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. അക്കിനേനി എന്നുള്ള ഭര്‍ത്താവിന്റെ കുടുംബ പേരാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കിയത്. ‘എസ്’ എന്നായിരുന്നു മാറ്റിയത്. പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ നടി തയ്യാറായിരുന്നില്ല. പിന്നീട് ഇത് വലിയ പ്രശ്‌നത്തിന് കാരണമാവുകയായിരുന്നു.

പേര് മാറ്റത്തിന് പിന്നിലുള്ള കാരണം ആരാഞ്ഞ് കൊണ്ട് മാധ്യമങ്ങള്‍ നടിയെ സമീപിച്ചിരുന്നു എങ്കിലും നടി ഒഴിഞ്ഞു മാറുകയായിരുന്നു. സാമന്തയുമായി ബന്ധപ്പെടാന്‍ ശ്രമിച്ച മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇത് പിന്നീട് സിനിമ കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിവാഹ മോചന വാര്‍ത്തകള്‍ ശരിവെച്ച് സാമന്ത എത്തിയത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പേര് എസ് എന്നുള്ളത് മാറ്റി സാമന്ത എന്ന് തന്നെ ആക്കിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ വിവാഹമോചന വാര്‍ത്തകള്‍ക്കിടെ സോഷ്യല്‍ മീഡിയയും സിനിമാ കോളങ്ങളിലും വൈറലാവുന്നത് സാമന്തയുടെ ഒരു പഴയ അഭിമുഖമാണ്. നടി കുഞ്ഞിനെ കുറിച്ചാണ് അഭിമുഖത്തില്‍ പറയുന്നത്. കുഞ്ഞിനെ കുറിച്ചും മറ്റുമൊക്കെ താനും നാഗചൈതന്യയും നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നാണ് സാമന്ത പറയുന്നത്. കുഞ്ഞ് വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്. കുഞ്ഞ് വരുമ്പോള്‍ കുട്ടിയെ ചുറ്റിപ്പറ്റിയാകും തന്റെ ബാക്കി ലോകമെന്നും സാമന്ത പറയുന്നു. എന്നാല്‍ ഇത് പഴയ അഭിമുഖമാണെന്ന് പോലും മനസിലാക്കാതെ ചിലര്‍ വിവാഹമോചന ശേഷം സാമന്ത അമ്മയാകുകയാണോ എന്ന സംശയം ചോദിച്ചു കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്.

ഒരു ദശാബ്ദത്തിന് മേലായി ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു, അതായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ ആഴം, ഞങ്ങള്‍ക്കിടയില്‍ ആ പ്രത്യേക ബന്ധം എപ്പോഴും നിലനില്‍ക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും ഞങ്ങള്‍ മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും പറയാനുള്ളതിതാണ്, അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

കുറച്ച് നാളുകള്‍ക്ക് മുമ്പ് നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമായ ലൗ സ്റ്റോറി പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി നാഗ ചൈതന്യ ഒരു പാര്‍ട്ടി തന്നെ തന്റെ വീട്ടില്‍ ഒരുക്കിയിരുന്നു. പാര്‍ട്ടിയില്‍ സാക്ഷാല്‍ അമീര്‍ഖാന്‍ ഉള്‍പ്പെടെ എല്ലാവരും പങ്കെടുത്തിരുന്നു. എന്നാല്‍ ഈ പരിപാടിയില്‍ സാമന്ത പങ്കെടുക്കുമോ ഇല്ലയോ എന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കിയിരുന്നത്.

എന്നാല്‍ പരിപാടിയില്‍ സാമന്ത എത്താതിരുന്നതോടെ വിവാഹമോചനവാര്‍ത്തകള്‍ക്ക് ആക്കം കൂടിയിരികകുകയാണ്. ഇത് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുമുണ്ട്. ഒരുകൂട്ടര്‍ സാമന്തയെ ആണ് വിമര്‍ശിക്കുന്നത്. വീട്ടില്‍ വലിയൊരു പാര്‍ട്ടി നടക്കുമ്പോള്‍ സാമന്ത പങ്കെടുക്കാത്തത് ഭര്‍ത്താവിനെ അപമാനിക്കുന്നത് പോലെയല്ലേ… എത്ര പ്രശ്‌നമുണ്ടെങ്കിലും ഒരു ഭാര്യയും ഇങ്ങനെ ചെയ്യില്ല എന്നു തുടങ്ങി നിരവധി പേര്‍ നടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

11 വര്‍ഷത്തെ ബന്ധമാണ് സാമന്തയും നാഗചൈതന്യയും അവസാനിപ്പിച്ചിരിക്കുന്നത്. 2010 ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് 7 വര്‍ഷത്തിന് ശേഷമാണ് താരങ്ങള്‍ വിവാഹം കഴിക്കുന്നത്. 2017 ഒക്ടോബര്‍ 6 ന് ആയിരുന്നു ഇവരുടെ വിവാഹം. ഹിന്ദു- ക്രിസ്തീയ ആചാരവിധി പ്രകാരം ഗോവയില്‍ വെച്ചാണ് താരവിവാഹം നടന്നത്. വിവാഹത്തിന് തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു, നാഗചൈതന്യയുടെ മുത്തശ്ശി നല്‍കിയ സാരി അണിഞ്ഞു കൊണ്ടായിരുന്നു നടി വിവാഹത്തിന് എത്തിയത്. ഇന്നും സോഷ്യല്‍ മീഡിയയിലും സിനിമാകോളങ്ങളിലും സാം നാഗചൈതന്യ വിവാഹം ചര്‍ച്ചാ വിഷയമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker