ബെംഗളൂരു:കാറിന്റെ എയർ കണ്ടീഷണർ (എസി) ഓൺ ചെയ്യാൻ വിസമ്മതിച്ചതിനേ തുടർന്ന് കന്നട നടി സഞ്ജന ഗിൽറാണി അധിക്ഷേപിച്ചതായി ഡ്രൈവറുടെ പരാതി. കാബ് ഡ്രൈവർക്കെതിരേ പരാതിയുമായി സഞ്ജന ഗൽറാണി രംഗത്ത് എത്തിയതിന് പിന്നാലെയാണ് ഡ്രൈവറും പരാതിയുമായി എത്തിയത്. എസി ലെവൽ വർധിപ്പിക്കാൻ ഡ്രൈവർ തയ്യാറായില്ലെന്നും ഡൈവർ അധിക്ഷേപിച്ചെന്നുമാണ് സഞ്ജനയുടെ പരാതി. സംഭവത്തിൽ സഞ്ജന ഗൽറാണിയും ഡ്രൈവറും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു.
കാറിന്റെ എസി ഓണാക്കുന്നത് കർണാടക സർക്കാറിന്റെ കോവിഡ് നിബന്ധനകൾക്ക് എതിരാണെന്നിരിക്കെ ഗിൽറാണി അധിക്ഷേപിച്ചുവെന്നാണ് ഡ്രൈവറുടെ ആരോപണം. കാർ ഡ്രൈവർ ശല്യം ചെയ്തുവെന്നും കോവിഡ് നിബന്ധനകളേക്കുറിച്ച് ഡ്രൈവർ ഒന്നും പറഞ്ഞില്ലെന്നും ഗിൽറാണി സമൂഹമധ്യമങ്ങളിലൂടെ ആരോപിച്ചുവെന്നാണ് ഡ്രൈവറുടെ പരാതി. ഡ്രൈവർക്ക് എതിരേ നടി ആരോപണം ഉന്നയിക്കുന്ന വീഡിയോ വൈറലായിരുന്നു.
ബാംഗ്ലൂരിലെ ഡൊമ്മലൂറിന് സമീപത്തുനിന്നാണ് സഞ്ജന ഗൽറാണി കാറിൽ കയറുന്നത്. വാഹനത്തിനുള്ളിൽ പ്രവേശിച്ച അവർ എസി ഓണാക്കാൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ കർണാടക സർക്കാറിന്റെ കോവിഡ് നിബന്ധനകൾ കാരണം താനിതിന് വിസമ്മതിച്ചുവെന്നുമാണ് ഡ്രൈവർ പറയുന്നത്. ഇക്കാര്യത്തിൽ നടി നിർബന്ധം തുടർന്നതിനാൽ എസി ഓണാക്കിയ ഞാൻ ലവൽ ഒന്നിൽ ഇട്ടുവെന്നും ഡ്രൈവർ പരാതിയിൽ പറഞ്ഞു.
എസി ലവൽ നാലിലേക്ക് ഉയർത്തിയ നടി അധിക്ഷേപിച്ച് സംസാരിച്ചുവെന്നും ഡ്രൈവർ പരാതിയിൽ പറയുന്നു. തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചുവെന്ന് കാണിച്ച് കേസ് കൊടുക്കുമെന്നും സമൂഹമാധ്യമങ്ങളിൽ കാമ്പയിൻ നടത്തുമെന്നും നടി ഭീഷണിപ്പെടുത്തിയതായും ഡ്രൈവർ പറയുന്നു. വിഷയം കർണാടക ഡ്രൈവർ ഫെഡറേഷനിൽ ഉന്നയിച്ചതായും ഡ്രൈവർ പറഞ്ഞു.
എന്നാൽ നാല് ആളുകളുണ്ടായെങ്കിലും എസി വർധിപ്പിക്കാൻ ഡ്രൈവർ തയ്യാറായില്ലെന്നാണ് സഞ്ജന പറയുന്നത്. എസി കാറിന്റെ ചാർജാണ് ഈടാക്കിയത് എന്നും റോഡിൽ വെച്ച് ഡ്രൈവർ തട്ടിക്കയറിയതായും സഞ്ജന ഗൽറാണി പരാതിയിൽ പറയുന്നു. സംഭവത്തിൽ ദുഃഖമുണ്ടെന്ന് എല്ലാത്തിനുമുപരി, തനിക്ക് ഒരു കാബ് ഡ്രൈവറെ വെല്ലുവിളിക്കാനാകുമോ? താനൊരിക്കലും അത്രയും തരംതാഴില്ല. മുഴുവൻ യാത്രാക്കൂലിയും നൽകിയിട്ടും നിരവധി സ്ത്രീകളെ ഡ്രൈവർമാർ അപമാനിക്കുന്നു. അത്തരത്തിലൊരു സ്ത്രീയാകാൻ താല്പര്യമില്ല. ഒരു ഉപഭോക്താവെന്ന നിലയിൽ നല്ല സേവനം തന്റെ അവകാശമാണെന്നും നടി പറഞ്ഞു.