KeralaNews

മന്ത്രി സജി ചെറിയാൻ രാജി വച്ചേക്കില്ല, എന്തിന് രാജിവെയ്ക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാൻ രാജി വച്ചേക്കില്ല. സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എന്തിന് രാജി വയ്ക്കണമെന്ന മറുചോദ്യം ഉന്നയിച്ചാണ് സജി ചെറിയാൻ മടങ്ങിയത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേ എന്നും സജി ചെറിയാൻ ചോദിച്ചു. എകെജി സെന്ററിൽ ചേർന്ന സിപിഎം അവെ‍യ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് മന്ത്രി വി.എൻ.വാസവന് ഒപ്പമാണ് സജി ചെറിയാൻ എത്തിയത്.  

 സജി ചെറിയാന്‍റെ പ്രസംഗം വിവാദമായതോടെ പരുങ്ങലിലായ സർക്കാർ ആദ്യഘട്ടത്തിൽ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നാവ് പിഴയാകാമെന്നും രാജി വേണ്ടെന്നും ആയിരുന്നു സി പി എം നിലപാട്. പിന്നീട് പ്രസംഗത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ തന്നെ രംഗത്തെത്തി. നിയമസഭയിൽ വിശദീകരണം നടത്തിയ സജി ചെറിയാൻ പറഞ്ഞത് തന്‍റെ പ്രസംഗത്തെ വളച്ചൊടിച്ചു എന്നാണ്. ഭരണകൂടത്തെ ആണ് വിമർശിച്ചത് . ഭരണഘടനയെ അല്ല. തെറ്റിദ്ധാരണ ഉണ്ടാക്കും വിധം തന്‍റെ പ്രസംഗം വ്യാഖ്യാനിക്കാനിടയായതിൽ ഖേദവും ദുഖവും രേഖപ്പെടുത്തുവെന്നും മന്ത്രി പറഞ്ഞു.

ഭരണ നിയമ വിദഗ്ധർ അടക്കം സജി ചെറിയാന്‍റെ പ്രസംഗത്തിനെതിരെ രംഗത്തെത്തി. മന്ത്രി രാജി വച്ചില്ലെങ്കിൽ മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങണമെന്നും കടുത്ത സത്യപ്രതിജ്ഞാ ലംഘനം ആണ് നടന്നതെന്നും ആണ് നിയമ വിദഗ്ധർ നിലപാടെടുത്തത്. ഗവർണർ നേരിട്ടിടപെട്ടു. മുഖ്യമന്ത്രിയുടെ നിലപാട് അറിയാൻ കാക്കുകയാണെന്നായിരുന്നു നിലപാട്. ഈ സാഹചര്യത്തിലാണ് നിയമ വിദഗ്ധരിൽ നിന്നടക്കം ഉപദേശങ്ങൾ തേടി സി പി എം യോഗം ചേരുന്നത്

ഭരണഘടനക്കെതിരായ മന്ത്രി സഡി ചെറിയാന്‍റെ വിവാദ പ്രസംഗത്തില്‍ കടുത്ത വിമര്‍ശനവുമായി ശശി തരൂര്‍ എംപി രംഗത്ത്.പരാമർശം ശരി അല്ല, ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ  ചെയ്താൽ  ഇങ്ങനെ പറയുന്നത് ശരിയല്ല .ചിന്തിച്ച് സംസാരിക്കണം , 
മന്ത്രിക്ക് കുറച്ചുകൂടി ഉത്തരവാദിത്തമുണ്ട് , മന്ത്രിയുടേത് അറിവില്ലായ്മ , അറിയില്ലായ്മ രാഷ്ട്രീയത്തിൽ ഒരു അയോഗ്യതയല്ല
സംഭവം നാക്കു പിഴ എന്ന് ലളിതമായി കാണേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പരാമർശം ദൗർഭാഗ്യകരമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടി . ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത് ആണിത്. മന്ത്രിയുടെ രാജിയില്ലെങ്കിൽ നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് കോൺഗ്രസ് എം പി കെ മുരളീധരൻ. മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. മുഖ്യമന്ത്രി അതിന് തയാറായില്ലെങ്കിൽ ഗവർണർ ഇടപെടണം. സർക്കാർ അതിന് തയാറായില്ലെങ്കിൽ മന്ത്രിയെ പുറത്താക്കാൻ യു ഡി എഫ് കോടതിയെ സമീപിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു

ഭരണഘടനയെ വിമർശിക്കുന്നിൽ തെറ്റില്ല എന്നാൽ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിക്കുകയാണ് ചെയ്തത്. ഇത് സത്യപ്രതിജ്ഞാ ലംഘനം ആണ്. നാടകം കളിച്ച് നിന്നാൽ മന്ത്രി സ്ഥാനം മാത്രമല്ല എം എൽ എ സ്ഥാനവും നഷ്ടമാകുമെന്ന് കെ മുരളീധരൻ പറഞ്ഞു . രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker