ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ റിലീസ് തീയതി നീട്ടി
പ്രഭാസും ശ്രദ്ധാകപൂറും പ്രധാന വേഷത്തിലെക്കുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയുടെ റിലീസ് തീയതി നീട്ടി. ഓഗസ്റ്റ് മുപ്പതിന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. മൂന്നു ഭാഷകളിലിറങ്ങുന്ന പ്രഭാസിന്റെ ആദ്യ ചിത്രമെന്ന ഖ്യാതി ലഭിച്ച സാഹോയുടെ പ്രത്യേകത ആക്ഷന്‍ രംഗങ്ങളാണ്. ആക്ഷന്‍ സീക്വന്‍സുകളുടെ നിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയാറല്ലെന്നും ആക്ഷന്‍ രംഗങ്ങള്‍ മികവുറ്റതാക്കാന്‍ അല്‍പം സമയം വേണ്ടിവരുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത മികച്ച സിനിമ പുറത്തിറക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. ഏറ്റവും വലിയ സിനിമ അതിന്റെ തനിമ ചോരാത വലിയ തോതില്‍ എത്തിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും റിലീസ് നീട്ടിയത് അതിനാലാണെന്നും അവര്‍ പ്രതികരിച്ചു.
രാജമൗലിയുടെ ബാഹുബലിക്ക് ശേഷം പ്രഭാസ് നായകവേഷത്തില്‍ അഭിനയിക്കുന്ന ആക്ഷന്‍ ചിത്രം സാഹോ 2017 ലാണ് ചിത്രീകരണം തുടങ്ങിയത്. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിനും ആദ്യ ഗാനത്തിനും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍
വാംസി-പ്രമോദാണ്.പ്രമുഖ സംഗീത സംവിധായകന്‍ ജിബ്രാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.പ്രശസ്ത ഹോളീവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍.
ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട്- ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്‌മെന്റ്-ഗോപി കൃഷ്ണ, അജയ് സുപാഹിയ.കോസ്റ്റിയൂം ഡിസൈന്‍-തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍- സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്‌സ്- പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാം-ലക്ഷ്മണ്‍.
മലയാളം സിനിമാ താരം ലാല്‍, ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.