ബിഗ് ബോസ് സീസണ് വണ്ണില്‍ ശ്രദ്ധനേടിയ താരങ്ങളാണ് സാബു മോനും ദിയ സനയും. ഇപ്പോള്‍ ദിയ സനയെ പറ്റി സാബു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും അതിന് ദിയ നല്കുന്ന മറുപടിയുമാണ് വൈറലാകുന്നത്.
സാബു മോന്റെ കുറിപ്പ്:
സുഹൃത്താണ് പക്ഷെ ഫീഗരിയായ ഫെമിനിച്ചി ആണ്,എന്താണെന്നറിയില്ല കറുപ്പിനെ ഇഷ്ടമല്ല,കറുത്തിരിക്കല്‍ വലിയ പാപം ആണെന്നാണോ ദിയ സന കരുതി വെച്ചേക്കുന്നേ?ഫില്‍റ്റര്‍ ഇല്ലായിരുന്നെകില്‍ ല്‍ ല്‍ ല്‍..’
ഇതിന് മറുപടിയുമായി ദിയ സനയും രംഗത്ത് എത്തിയിരുന്നു.
ദിയയുടെ വാക്കുകള്‍:
ഇവിടെ എന്നെ ബോഡി ഷെയ്മിങ് നടത്താന്‍ നിങ്ങള്‍ ഇട്ട് കൊടുക്കുകയല്ലേ?..സൗഹൃദമൊക്കെ ശെരി…ഇപ്പൊ ചെയ്തത് തെറ്റ്.ഫില്‍റ്റര്‍ ഞാന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നുള്ള നിയമം ഏതാണ്?- അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ..ഇവിടെ ഫില്‍റ്റര്‍,എഡിറ്റിംഗ് ഒക്കെ ചെയ്യാതെ ഫോട്ടോ ഇടുന്നവരും ചെയ്തിടുന്നവരും ഒക്കെയില്ലേ?.എനിക്ക് മാത്രം അതൊന്നും ചെയ്തൂട എന്നാണോ?.അതോ കറുപ്പിന്റെ രാഷ്ട്രീയം പറയുന്നവര്‍ വെളുപ്പിച്ചു ഫോട്ടോ ഇട്ടൂട എന്നാണോ?-
ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.