രജിത് കുമാര്‍ ഒരു സൈക്കോ ; ഇതിന് നിങ്ങള്‍ മാപ്പ് പറയേണ്ടി വരും; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുന്നു; കിളിപോയോ എന്ന് ചോദിച്ച് പഞ്ഞിക്കിട്ട് ആരാധകര്‍
കൊച്ചി: മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ് . ഹിന്ദിയില്‍ വന്‍ വിജയമായിരുന്ന ഷോ 2018 ലാണ് മലയാളത്തില്‍ ആരംഭിക്കുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസിന്റെ ആദ്യ സീസണ്‍ തന്നെ വന്‍പിച്ച വിജയമായിരുന്നു. നൂറ് ദിവസം വിജയകരമായി പൂര്‍ത്തീകരിച്ച ഷോ പിന്നീട് ആരാധകരുടെ പ്രധാന വിനോദമായി മാറുകയായിരുന്നു.
ബിഗ് ബോസ് ആദ്യ സീസണ്‍ മലയാളികള്‍ക്കിടയില്‍ ഉണ്ടാക്കിയ ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടയില്‍ വീണ്ടും രണ്ട് സീസണുകള്‍ കൂടി സംഭവിച്ചു. എന്നിരുന്നാലും ആദ്യ സീസണിലെ മത്സരാര്‍ത്ഥികള്‍ പ്രേക്ഷകരുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. ആദ്യ സീസണിലെ താരങ്ങളായ സാബു മോന്‍ , പേളി മാണി, രഞ്ജിനി ഹരിദാസ് തുടങ്ങിയവരൊക്കെ ഇന്നും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ്.
സാബു മോന്‍ ആയിരുന്നു സീസണ്‍ ഒന്നിലെ വിജയി. 2020 ല്‍ ആയിരുന്നു സീസണ്‍ 2 ആരംഭിച്ചത്. വിവാദങ്ങളും സംഭവബഹുലവുമായിട്ടുള്ള ബിഗ് ബോസിന്റെ രണ്ടാം ഭാഗം. എന്നാല്‍ കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഷോ പകുതിയില്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു.
ബിഗ് ബോസ് സീസണ്‍ 2 ല്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണ നേടിയ മത്സരാര്‍ഥിയായിരുന്നു ഡോക്ടര്‍ രജിത് കുമാര്‍. ആദ്യത്തെ ആഴ്ച മുതല്‍ നോമിനേഷനില്‍ രജിത്ത് കുമാര്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഓരോ തവണയും മികച്ച വോട്ട് നേടി സുരക്ഷിതനാവുകയായിരുന്നു. അതേസമയം ബിഗ് ബോസ് ഷോയുടെ നിയമ ലംഘനത്തിന്റെ പേരില്‍ രജിത്തിനെ 69ാം ദിവസം ഷോയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇത് ആരാധകരെ വളരെയധികം ചൊടിപ്പിക്കുകയുണ്ടായി .
എന്നാലിപ്പോള്‍, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് സീസണ്‍ ഒന്നിലെ വിജയി സാബു മോന്റെ ക്ലാബ്ബ് ഹൗസ് ചര്‍ച്ചയുടെ ഒരു വീഡിയോയാണ് . ഡോക്ടര്‍ രജിത് കുമാറിനെതിരെ രൂക്ഷവിമര്‍ശനമാണ് സാബു മോന്‍ ഉന്നിയിക്കുന്നത്. അദ്ദേഹത്തിന്റെ ആരാധകരില്‍ നിന്ന് മറ്റുള്ള മത്സരാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ കുറിച്ചു സാബു മോന്‍ പറയുന്നുണ്ട്. കൂടാതെ ഷോ മുന്നോട്ട് പോകുമായിരുന്നെങ്കില്‍ സീസണ്‍ 2 ന്റെ വിജയി രജിത് കുമാര്‍ ആയിരിക്കുമെന്നും ചര്‍ച്ചയില്‍ സാബു പറയുന്നുണ്ട്.
ചര്‍ച്ചക്കിടെ സൈക്കോ എന്നും രജിത് കുമാറിനെ സാബു വിളിക്കന്നുണ്ട്. അതിലുള്ള മറ്റ് മത്സരാര്‍ഥികളുടെ സപ്പോട്ടേഴ്‌സ് വിചാരിച്ചാലും രജിത് കുമാറിനെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനുള്ള കാരണവും സാബു മോന്‍ പറയുന്നുണ്ട്. ശരിക്കും നമ്മള്‍ ജീവിതത്തില്‍ ഇങ്ങനെയാണോ പെരുമാറുന്നത്. സ്വന്തമായി സംസാരിച്ച് കൊണ്ട് നടക്കുന്ന മനുഷ്യനാണോ നമ്മള്‍. തന്റെ സുഹൃത്ത് വലയത്തില്‍ ഇത്തരത്തില്‍ സംസാരിച്ച് കൊണ്ട് നടക്കുന്ന വ്യക്തികളെ കണ്ടിട്ടില്ലെന്നും താരം പറയുന്നു.
ബിഗ് ബോസ് സീസണ്‍ 2 ലെ രജിത് കുമാറിന്റെ സൗഹൃദങ്ങളെ കുറിച്ചും സാബു മോന്‍ ചോദിക്കുന്നുണ്ട്. ഷോയില്‍ വെച്ച് അര്‍ച്ചന തന്റെ കണ്ണില്‍ പൊടിയടിച്ചിട്ടുണ്ട്. അത് എന്റെ കണ്ണിന് പ്രശ്‌നമായപ്പോഴും ഞാന്‍ പരാതി പറഞ്ഞിരുന്നില്ല. അത് അറിയാതെ സംഭവിച്ചതായിരുന്നു എന്ന് തനിക്ക് അറിയാമായിരുന്നു. ഞാനും അര്‍ച്ചനയും വളരെ നല്ല സുഹൃത്തുക്കളാണ്. ഇപ്പോഴും ആ സൗഹൃദം തുടരുന്നുമുണ്ട്. ഈ സംഭവവും സീസണ്‍ 2 ലുണ്ടായ സംഭവവും താരതമ്യം ചെയ്യേണ്ടി വരും.
ഞാനും അര്‍ച്ചനയും ബാക്കിയെല്ലാവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ രജിത് സാറിന് ആ ഹൗസിലുള്ള എത്രപേരുമായി സൗഹൃദം ഉണ്ടെന്നും സാബു ചോദിക്കുന്നു. രജിത്ത് സാറിന്റെ ഹൗസിലെ പ്രകടനം കണ്ടിട്ടാണ് നിങ്ങള്‍ എല്ലാവരും അദ്ദേഹത്തെ പിന്തുണച്ചത്. എന്നാല്‍ ഷോ കഴിഞ്ഞതിന് ശേഷവും ഇതിലുള്ള മറ്റുള്ളവരുടെ ജീവിതത്തില്‍ കടന്ന് കയറുന്നത് എന്തിനാണെന്നും സാബു ചോദിക്കുന്നണ്ട്.
രൂക്ഷ വിമര്‍ശനമാണ് സാബു മോന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇതു വളരെ മോശമായ വാക്കുകള്‍ തന്നെയാണ്. നിങ്ങള്‍ ഇതിനു മാപ്പുപറയേണ്ടിവരുമെന്ന് ആരാധകര്‍ പറയുന്നത്. സാബു നിങ്ങള്‍ പറഞ്ഞവാക്കുകള്‍ കേള്‍ക്കുമ്പോള്‍ സീസണ്‍ ഒന്നിലെ വിന്നറേ തീരുമാനിച്ചതില്‍ ഏഷ്യാനെറ്റിനും ജനങ്ങള്‍ക്കും തെറ്റുപറ്റി എന്നു തോന്നുന്നു,സാബു കിളിപോയി ഇരിക്കുവാന്നു തോന്നുന്നു തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്. എന്നാല്‍ സാബുവിനെ പിന്തുണക്കുന്നവരുമുണ്ട്. രജിത് കുമാറിന്റെ പേരില്‍ മറ്റുള്ളവരെ അറ്റാക്ക് ചെയ്യുന്ന നിരവധി പേരുണ്ടെന്നൊണ് ഒരു ആരാധകന്‍ പറയുന്നത്.