Home-bannerKeralaNewsRECENT POSTS
യുവതീപ്രവേശനത്തില്‍ കേന്ദ്രത്തിന്റെ പിന്‍മാറ്റം,ശബരിമല കര്‍മ്മസമിതി യോഗം ഇന്ന്
തിരുവനന്തപുരം:ശബരിമല യുവതിപ്രവേശനം തടയാന്‍ നിയമം പാസാക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനുപിന്നാലെ ശബരിമല കര്‍മ്മസമിതിയുടെ അടിയന്തിര സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. പന്തളത്താണ് യോഗം.വിഷയത്തില്‍ നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കാനാണ് നീക്കം. ശബരിമലയുമായി ബന്ധപ്പെട്ട തുടര്‍ പരിപാടികള്‍, കേസുകളുടെ നടത്തിപ്പ് എന്നീ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News