റോവിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തു; ലച്ചു ബ്രേക്ക് അപ്പ് ആയോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെ ലച്ചുവെന്ന ജൂഹി റുസ്തഗിയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഉപ്പും മുളകില്‍ കുറച്ച് കുശുമ്പും കുസ്യതിയുമുള്ള കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിച്ചിരുന്നത്. താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആകാക്ഷയാണ്.
ഉപ്പും മുളകും പരമ്പരയില്‍ നിന്ന് പിന്മാറിയ ജൂഹി ഭാവി വരനും ഡോക്ടറും ആര്‍ട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. പെര്‍ഫെക്ട് സ്ട്രേഞ്ചേഴ്സ് എന്നായിരുന്നു യൂ ട്യൂബ് ചാനലിന്റെ പേര്. റോവിന് ഒപ്പമുള്ള തിരുനെല്ലി യാത്രയായിരുന്നു ആദ്യ വിഡിയോ. ഐതിഹ്യങ്ങള്‍ ഉറങ്ങുന്ന തിരുനെല്ലിയുടെ കഥ പറഞ്ഞ വീഡിയോ ലക്ഷകണക്കിന് വ്യൂവേഴ്സിനെയാണ് ജൂഹിക്ക് നല്‍കിയത്.
എന്നാല്‍ ഇപ്പോള്‍ ഈ വീഡിയോ ജൂഹിയുടെ യൂ ട്യൂബ് ചാനലില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. മാത്രവുമല്ല ഇന്‍സ്റ്റയില്‍ ജൂഹിയുടെ പ്രൊഫൈലില്‍ റോവിന് ഒപ്പമുള്ള ചിത്രങ്ങളും നീക്കം ചെയ്തു. ഇതോടെ റോവിനുമായി ജൂഹി ബ്രേക്ക് അപ് ആയോ എന്ന സംശയമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. റോവിനൊപ്പമുള്ള ഓര്‍മ്മകള്‍ വേണ്ട എന്ന നിലപാടില്‍ ആണോ ലച്ചു എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.