FeaturedNews

കീവ് പൂര്‍ണമായും വളഞ്ഞ് റഷ്യന്‍ സേന; സ്ഥിരീകരിച്ച് മേയര്‍

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവ് പൂര്‍ണമായി വളഞ്ഞ് റഷ്യന്‍ സേന. കീവില്‍ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകള്‍ മുഴങ്ങി. റഷ്യന്‍ സൈനികരാല്‍ ചുറ്റപ്പെട്ടതോടെ കീവില്‍ സ്ഥിതി അതീവ ഗുരുതരമായി. സാപ്രോഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനമുണ്ടായി. സഞ്ചാര മാര്‍ഗങ്ങള്‍ അടഞ്ഞതിനാല്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയര്‍ പറഞ്ഞു.

ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകുന്നില്ല. കൊടും തണുപ്പില്‍ വൈദ്യുതി കൂടി നിലച്ചാല്‍ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും മേയര്‍ പറയുന്നു. ദക്ഷിണ യുക്രെയ്‌നിലെ ബെര്‍ഡ്യാന്‍സ്‌ക് മേഖല റഷ്യ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ യുക്രെയ്‌ന് യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ യുദ്ധ സന്നാഹങ്ങള്‍ അയച്ചു. ആയുധങ്ങളും യുദ്ധ വിമാനങ്ങളും ഉടന്‍ എത്തുമെന്ന് ഇയു വ്യക്തമാക്കി.

കിഴക്കന്‍ മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരുന്നുണ്ട്. ബെലാറൂസ് അതിര്‍ത്തിയില്‍ ഇന്ന് രാത്രിയോടെയാകും ചര്‍ച്ച നടക്കുക. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം ചര്‍ച്ചയാകും. യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

യുദ്ധത്തില്‍ ഇതുവരെ പതിനാല് കുട്ടികളടക്കം 352 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. റഷ്യന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ നാലു ലക്ഷത്തോളം പേരാണു രാജ്യത്തുനിന്നു പലായനം ചെയ്തത്. അതേസമയം, അതിശക്തമായ സ്‌ഫോടനത്തോടെ റഷ്യ ആക്രമണം ശക്തമാക്കുകയാണ്. ദക്ഷിണ യുക്രെയ്‌നിലെ ബെര്‍ഡ്യാന്‍സ്‌ക് മേഖല റഷ്യ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button