മോസ്‌കോ: റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് വി 91.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായി റിപ്പോര്‍ട്ട്. സ്പുട്‌നിക് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കി 21 ദിവസത്തിനുശേഷം ലഭിച്ച വിവരങ്ങളുടെ അന്തിമ വിശകലന പ്രകാരമാണിത്.
പരീക്ഷണങ്ങളില്‍ പങ്കെടുത്ത 22,714 പേരുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ഫലങ്ങള്‍. നേരത്തെ, സ്പുട്‌നിക് വാക്‌സിന്‍ കൊവിഡിനെതിരെ രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രതിരോധ ശേഷി നല്‍കുമെന്ന് വാക്‌സിന്‍ വികസിപ്പിച്ച ഗമലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി അവകാശപ്പെട്ടിരുന്നു.
ഓഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത സ്പുട്‌നിക് വി ലോകത്തിലെ ആദ്യത്തെ കൊവിഡ് വൈറസ് വാക്‌സിനാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News