CrimeKeralaNewsRECENT POSTS
ചേര്‍ത്തലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍
ചേര്‍ത്തല: ചേര്‍ത്തലയില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റിമാന്റില്‍. ചേര്‍ത്തല അര്‍ത്തുങ്കല്‍ അറവ്കാട് സ്വദേശി രഞ്ജിത്തിനെയാണ് പോക്സോ നിയമ പ്രകാരം റിമാന്റ് ചെയ്തത്.
അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പീഡനദൃശ്യങ്ങള്‍ കാണിച്ച് പ്രതി പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെയും, അമ്മയുടെയും പരാതിയെത്തുടര്‍ന്ന് അര്‍ത്തുങ്കല്‍ പോലീസ് പോക്സോ വകുപ്പ് പ്രകാരം പ്രതിയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News