KeralaNews

ജുമാ നമസ്‌ക്കാരം മുതല്‍ പിടിഎ യോഗം വരെ രണ്ടാമത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ഉറവിടം വ്യക്തമല്ല,പോത്തന്‍കോട് പഞ്ചായത്ത് ക്വോറന്റയിന്‍ ചെയ്തു

തിരുവനന്തപുരം: കേരളത്തില്‍ രണ്ടാം കോവിഡ് മരണം സംഭവിച്ച പോത്തന്‍കോട് സ്വദേശിയുമായി നേരിട്ട സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം തിരിച്ചറിഞ്ഞ് ക്വാറന്റൈനിലേക്ക് പോകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മരിച്ച അബ്ദുള്‍ അസീസ് ആരെല്ലാമായി അടുത്ത് ഇടപഴകിയെന്ന് അവരവര്‍ക്കൊക്കെ അറിയാം. അതുകൊണ്ടു തന്നെ മക്കളടക്കമുള്ള ഈ ആളുകള്‍ ക്വാറന്റൈനില്‍ പോകണമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇതുവരെ സാമൂഹ്യ വ്യാപനത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല. അബ്ദുള്‍ അസീസിന് രോഗം പകര്‍ന്നത് എവിടെ നിന്ന് എന്നത് ഏറെക്കുറെ അറിവായിട്ടുണ്ട്. അദ്ദേഹം പങ്കെടുത്ത ചില ചടങ്ങുകളില്‍ വിദേശത്ത് നിന്നും വന്ന ചില ബന്ധുക്കളും പങ്കെടുത്തിരുന്നതായി കണ്ടെത്തി. ഇതിനൊപ്പം കോവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ നിന്നുള്ളവരുമായും അസീസ് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. സംശയമുള്ളവരെ ക്വാറന്റൈന്‍ ചെയ്യുകയാണെന്നും വരും ദിവസങ്ങളില്‍ ഇവരുടെ സ്രവം പരിശോധിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ഈ മാസം ആദ്യം മുതല്‍ 20 ദിവസങ്ങളില്‍ കൊച്ചുമകളുടെ സ്‌കൂളിലെ പിടിഎ അടക്കമുള്ള പരിപാടികളില്‍ അസീസ് പങ്കെടുത്തിരുന്നു. രണ്ടു മരണാനന്തര ചടങ്ങുകള്‍, വിവാഹം, ബാങ്ക് ചിട്ടിലേലം, ജുമാ നമസ്‌ക്കാരം എന്നിവയെല്ലാം നിര്‍വ്വഹിച്ചു. ഇതിന് പുറമേ നാട്ടിലെ ഒരു കടയില്‍ പോയി ഇരിക്കുന്ന പതിവും ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളില്‍ അസീസുമായി അടുത്ത ഇടപഴകിയ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അടക്കം എല്ലാവര്‍ക്കും അക്കാര്യം അറിയാം. അവര്‍ ക്വാറന്റൈനില്‍ പോകുകയും ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണം.

അബ്ദുള്‍ അസീസിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിരുന്നു. എന്നാല്‍ മറ്റ് അസുഖങ്ങളാണ് മരണകാരണമെന്നുമാണ് ആരോഗ്യ മന്ത്രി പ്രതികരിച്ചത്. രോഗവ്യാപനം സംബന്ധിച്ചോ സമ്പര്‍ക്കത്തിലുള്ളവരെ കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ രോഗിയില്‍ നിന്നും തേടാന്‍ സാധിച്ചില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് എല്ലാ കൊവിഡ് രോഗികളുടേയും ചികിത്സ നാം നിശ്ചയിച്ചിട്ടുള്ളത്.

പ്രായമുള്ളവരിലും ഹൃദയസംബന്ധമോ പ്രമേഹമോ അടക്കം അനുബന്ധരോഗങ്ങള്‍ ഉള്ളവ!ര്‍ എന്നിവര്‍ക്കെല്ലാം കൊവിഡ് രോഗം മരണകാരണമാവുന്ന അവസ്ഥയുണ്ട്. ഇതു കൊണ്ടാണ് പ്രായമായ ആളുകള്‍ ഈ കാലയളവില്‍ വീടുകളില്‍ തന്നെ കഴിയണം എന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പ്രായമേറിയ ആളുകളാണ് പല ലോകരാജ്യങ്ങളിലും പെട്ടെന്ന് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button