KeralaNews

കോട്ടയം പനച്ചിക്കാട്ടെ കൊവിഡ് രോഗിയുടെ റൂട്ട് മാപ്പ് പുറത്ത്,ലോക്ക് ഡൗണായതിനാല്‍ കൂടുതല്‍ ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവായി

കോട്ടയം: കൊവിഡ് 19 സ്ഥിരീകരിച്ച കോട്ടയം ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകന്‍ സഞ്ചരിച്ച ഇടങ്ങളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. പനച്ചിക്കാട് സ്വദേശിയായ നഴ്‌സിന്റെ മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 22 വരെയുള്ള സഞ്ചാരപാതയാണ് പുറത്തുവിട്ടിരിയ്ക്കുന്നത്.ഒരു മാസത്തെ യാത്രയില്‍ ഏറെത്തവണയും പോയിരിയ്ക്കുന്നത് ആരോഗ്യ കേന്ദ്രങ്ങളില്‍ തന്നെയാണ്.

തിരുവനന്തപുരം ഇടപ്പഴഞ്ഞി എസ്.കെ.ആശുപത്രിയിലെ നഴ്‌സായ ഇയാള്‍ മാര്‍ച്ച് 22 നാണ് ആുപത്രിയില്‍ നിന്നും പുറപ്പെട്ടത്.പ്രൈം മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ എത്തിയ ഇയാള്‍ ഇവിടെ നിന്നും കോട്ടയത്തേക്ക് യാത്ര തിരിച്ചു.23 ന് രാത്രി 11.30 ന് വാടകവീട്ടില്‍ നിന്ന് കാറിലായിരുന്നു യാത്ര ആരംഭിച്ചത്. 24 ന് പുലര്‍ച്ചെ രണ്ടുമണിയോടെ വീട്ടിലെത്തി. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 7 വരെ ലോക്ക് ഡൗണ്‍ കാലത്ത് പൂര്‍ണമായും വീട്ടില്‍ത്തന്നെ സമയം ചിലവഴിച്ചു.

ശാരീരകാസ്വാസ്ഥം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് ഏപ്രില്‍ 8 ന് സചിവോത്തമപുരം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി.10.30 ന് ആശുപത്രിയിലെത്തി 11.30 വരെ ആശുപത്രിയില്‍ ചെലവഴിച്ചു. തിരികെ വീട്ടിലെത്തി ഏപ്രില്‍ 8 മുതല്‍ 10 വരെ വീട്ടില്‍ തന്നെ കഴിഞ്ഞു.

രോഗശമനമുണ്ടാകാതെ വന്നതോടെ ഏപ്രില്‍ 11 ന് വീണ്ടും സചിവോത്തമപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി.10.30 മുതല്‍ 11.30 ചിലവഴിച്ചു.ഏപ്രില്‍ 18 ന് വൈകിട്ട് 4.30 ന് പനച്ചിക്കാട് അല്‍മ സ്റ്റോര്‍സില്‍ എത്തി.കൊറോണ ലക്ഷണങ്ങള്‍ പ്രകടമായതോടെ 22 ന് രാവിലെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തി.രോഗം സ്ഥിരീകരിച്ചതോടെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker