കൂടത്തായി കൂട്ടക്കൊലക്കേസ് പരാതിക്കാരന്‍ റോജോ നാട്ടിലെത്തി
കോട്ടയം: നാടിനെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലാപാതക കേസ് പുറത്തുവരുന്നതില്‍ നിര്‍ണായകമായി മാറിയ,കേസിലെ പരാതിക്കാരനും ജോളി കൊലപ്പെടുത്തിയ ടോം തോമസിന്റെ ഇളയ മകനുമായ റോജോ നാട്ടിലെത്തി.ഇന്നു പുലര്‍ച്ചെ നാലുമണിയ്ക്കാണ് റോജോ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയത്.അമേരിക്കയില്‍ നിന്നും ദുബായി വഴിയാണ് റോജോ കേരളത്തിലെത്തിയത്.
കേസിന്റെ ഭാഗമായുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായി പോലീസ് റോജോയെ നാട്ടിലേക്ക് വിളിപ്പിച്ചിരുന്നു.റോജോയുടെ പരാതിയും മൊഴിയും ഹാജരാക്കിയ വിവരാവകാശ രേഖകളും അടിസ്ഥാനമാക്കിയാണ് പോലീസ് കേസ് പുനരന്വേഷിയ്ക്കുന്നത്.വൈക്കത്തെ സഹോദരി റഞ്ജിയുടെ വീട്ടിലെത്തി ക്രൈബ്രാഞ്ച് റോജോയുടെ മൊഴിയെടുത്തേക്കും.കോഴിക്കോട്ടേയ്ക്ക് വിളിപ്പിയ്ക്കുന്നതിനും സാധ്യതയുണ്ട്.
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് കാട്ടി അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. ഇത് മൂന്നാം വട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്.ഷാജുവിന്റെ അഛന്‍ സക്കറിയയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.തെളിവുശേഖരണത്തിന്റെ ഭാഗമായി ഫോറന്‍സിക,വിരലടയാള,വിഷശാസ്ത്ര വിദഗ്ദര്‍ ഇന്ന് പൊന്നാമറ്റം വീട്ടില്‍ പരിശോധനയും നടത്തും.