കുന്നംകുളം∙ നഗരത്തിനടുത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. പ്രശാന്തി ഭവനിൽ ദേവിയുടെ വീട്ടിലാണു മോഷണം. 80 പവൻ സ്വർണം നഷ്ടമായെന്നാണു പ്രാഥമിക സൂചന.
എൽഐസി അഡ്മിസ്ട്രേറ്റിവ് ഓഫിസറായ ദേവി മാത്രമാണു വീട്ടിൽ താമസിക്കുന്നത്. മുൻ പ്രഫസറായ ഭർത്താവ് ദക്ഷിണാഫ്രിക്കയിലാണ്. ദേവി തളിക്കുളത്തുള്ള ബന്ധുവീട്ടിലേക്കു രാവിലെ പത്തോടെ പോയിരുന്നു. ഉച്ചയ്ക്കു രണ്ടോടെ തിരിച്ചെത്തിയപ്പോഴാണു മോഷണവിവരം അറിഞ്ഞത്.
മുകൾനിലയിലെ വാതിൽ കുത്തിത്തുറന്നാണു മോഷ്ടാവ് അകത്തുകയറിയതെന്നു പൊലീസ് പറഞ്ഞു. മുകൾനിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണു നഷ്ടപ്പെട്ടത്. അലമാരയിലെ ഉൾപ്പെടെ വീട്ടിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News