KeralaNewsRECENT POSTS
മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലെ ലഹരി ഉപയോഗം ; ഋഷിരാജ് സിംഗിന്റെ പ്രതികരണം
റിയാദ്: മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗം കൂടുതലാണെന്നതു വെറും ഊഹാപോഹം മാത്രമെന്നും ഇതിന് അടിസ്ഥാനമില്ലെന്നും ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. റിയാദില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോള്‍ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണ്. ഇതിന് അടിസ്ഥാനമില്ല. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള പരാതികളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല. ഊഹാപോഹങ്ങള്‍ വച്ച് എന്തു ചെയ്യാനാകും.
താന്‍ എക്‌സൈസ് കമ്മീഷണറായിരുന്നപ്പോള്‍ ഇതുസംബന്ധിച്ച പരാതികള്‍ ലഭിച്ചിരുന്നില്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. മലയാള സിനിമാരംഗത്തു ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്നു നിര്‍മാതാക്കളുടെ സംഘടന അടുത്തിടെ ആരോപിച്ചിരുന്നു. ഷെയിന്‍ നിഗം അടക്കം യുവതലമുറയിലെ ഒരു വിഭാഗം നടന്‍മാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News