കിടിലൻ വർക്ക് ഔട്ട്, ജിമ്മിൽ തകർത്ത് റിമി ടോമി
കൊച്ചി:അടുത്ത കാലത്തായി വര്‍ക്കൗട്ടിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാത്ത ആളായി മാറിയിരിക്കുകയാണ് ഗായിക റിമി ടോമി.
തന്‍റെ ഇപ്പോഴത്തെ ഫിറ്റ്നസിന്‍റെ രഹസ്യം കഠിനമായ വര്‍ക്കൗട്ടും ഡയറ്റുമാണെന്നും റിമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റിമി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ ആരാധകരെ പ്രചോദിപ്പിക്കുന്ന വാക്കുകള്‍ക്കൊപ്പം കിടിലന്‍ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് റിമി വീണ്ടും. ജിമ്മില്‍ ട്രെയിനറുടെ നിര്‍ദേശ പ്രകാരമാണ് താരം വര്‍ക്കൗട്ട് ചെയ്യുന്നത്. ‘ വ്യായാമം ശരീരത്തെ മാത്രമല്ല, മറിച്ച് അത് നിങ്ങളുടെ മനസിനെയും മനോഭാവത്തെയും മാനസികാവസ്ഥയെയും മാറ്റുന്നു’- എന്നാണ് റിമി കുറിച്ചിരിക്കുന്നത്. റിമിയുടെ വീഡിയോക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രസകരമായ കമന്റുകളിലൂടെ റിമിക്ക് ഊര്‍ജം നല്‍കുകയാണ് ആരാധകരും.
https://www.instagram.com/p/CU1c7m8lO1A/?utm_medium=copy_link